ദിലീപും മഞ്ജുവും പിരിഞ്ഞതായി മാധ്യമ റിപ്പോർട്ട്‌

dileep manju 2

ദിലീപ്-മഞ്ജുവാര്യര്‍ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാകുന്നു. രണ്ടുപേരും വേര്‍പിരിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

നിയമപരമായ നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടുപേരും രണ്ടിടത്തായി ഏതാണ്ട് വേര്‍പിരിഞ്ഞ അവസ്ഥയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് മകള്‍ മീനാക്ഷിയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിലും മഞ്ജു തൃശൂരില്‍ മാതാപിതാക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. നിയപരമായ നടപടികള്‍ക്കായി രണ്ടുപേരും അധികം വൈകാതെ കോടതിയെ സമീപിയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമുഖ നടിയുമായുള്ള ദിലീപിന്റെ ബന്ധം തന്നെയാണ് മഞ്ജുവിനെ പിണക്കിയതെന്ന വാര്‍ത്തകള്‍ വീണ്ടും പൊങ്ങിവന്നിട്ടുണ്ട്.

പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തുകയും പരസ്യം റിലീസ് ചെയ്യുകയും ചെയ്‌തെങ്കിലും ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാന്‍ പോലും ദിലീപ് ഇതുവരെ തയ്യാറായിട്ടില്ല. അതുപോലെതന്നെ ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലുമെല്ലാം വീഡിയോയിലൂടെയും മറ്റും ആരാധകരെ വിശേഷങ്ങള്‍ പറയുന്ന മഞ്ജു ഇതുവരെ ദിലീപിനെക്കുറിച്ചോ മകളെക്കുറിച്ചോ ഒരക്ഷരം പോലും പറയുകോ, ഇവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

ഏറെക്കാലത്തിന് ശേഷം മഞ്ജു നൃത്തവേദിയില്‍ തിരിച്ചെത്തിയപ്പോഴും ദിലീപിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെക്കാലത്തിന് ശേഷം കല്യാണ്‍ ജ്വല്ലറി പരസ്യത്തിന്റെ ഷൂട്ടിങ്ങിനായി മഞ്ജു മുംബൈയ്ക്ക് പോയപ്പോള്‍ കൂട്ടുപോയത് ദിലീപല്ല, അച്ഛനമ്മമാരാണ്. അടുത്തകാലത്ത് ദിലീപ് ഒഴിവുവേളകളില്‍ വിദേശയാത്രകള്‍ നടത്തിയപ്പോള്‍ മകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്.

ഇക്കാര്യങ്ങളും വിവാഹമോചനവാര്‍ത്ത പലതവണ വന്നിട്ടും അതിനോട് പ്രതികരിക്കാതിരിക്കുന്ന ദിലീപിന്റെ മഞ്ജുവിന്റെയും രീതിയുമെല്ലാം ഇവര്‍ക്കിടയില്‍ കാര്യങ്ങള്‍ നേരാംവണ്ണമല്ല മുന്നോട്ടുപോകുന്നതെന്ന് ചിന്തിക്കാനുള്ള ഇട നല്‍കുകയും ചെയ്യുന്നു.