ദിലീപ് സായിബാബയായി അഭിനയിക്കുന്നു – പ്രതിഫലം ഏഴു കോടി രൂപ

dileep as sai baba

തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുന്ന ജനപ്രിയ നടൻ ദിലീപിന് ലഭിക്കുന്നത് ഏഴു കോടി രൂപ. ഇത് ആദ്യമായണ് ഒരു മലയാള സിനിമാ താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും അന്യഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രതിഫലം ലഭിച്ചിരുന്നില്ല.

സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമാണ് ദിലീപ് വെള്ളിത്തിരയിൽ എത്തിക്കുക.ഇത് ആദ്യമായാണ് ദിലീപ് മോളിവുഡിന് പുറത്ത് അഭിനയിക്കുന്നത്.

തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യും. കൊടി രാമാകൃഷ്ണനാണ് സായിബാബ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)