ദിശയില്ലാതെ ദിശാ ബോര്‍ഡുകള്‍

ദിശയില്ലാതെ ദിശാ ബോര്‍ഡുകള്‍

പൊന്‍കുന്നം: ബസ് സ്ടാന്റിനു മുന്‍പില്‍ പോലീസ് സ്ഥാപിച്ചിരുന്ന “നോ പാര്‍ക്കിംഗ്” ദിശാ ബോര്‍ഡുകള്‍ കൂപ്പു കുത്തിയ അവസ്ഥയില്‍.

നഗരത്തില്‍ ഗതാകത കുരുക്ക് ഏറിയ ബസ് സ്റ്റാന്റ് പരിസരവും റോഡും മറ്റു വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിടുന്നതോടെ ബസുകള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടാണ്. ഇത് വലിയ ട്രാഫിക് പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു.

സ്ഥല പരിചയമില്ലാത്തവര്‍ സൂചനാ ബോര്‍ഡുകള്‍ കണ്ടില്ലെങ്കില്‍ പാര്‍ക്ക്‌ ചെയ്യുക സ്വാഭാവികമാണ്. പുതിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെ നിയമിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
1-web-soochana-board-at-pnkm