“ദിശ 2020” മെഗാ തൊഴിൽ മേള 15ന്

മുണ്ടക്കയം: മുരിക്കുംവയൽ ശബരീശ കോളേജ് പ്ലെയ്സ്മെൻ്റ് സെല്ലും ജില്ല എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ “ദിശ 2020” മെഗാ തൊഴിൽ മേള 15ന് രാവിലെ 8.30 മുതൽ കോളേജിൽ വച്ച് നടക്കും.

18 ഓളം പ്രമുഖ കമ്പനികളുടെ ഇൻ്റർവ്യൂ കേന്ദ്രങ്ങൾ പ്രവർത്തിക്കും. 10 ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ ആണ് വിവിധ ഒഴിവുകളിലേയ്ക്കുള്ള യോഗ്യത. ഒരാൾക്ക് രണ്ട് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. കളക്ടറേറ്റിലെ ജില്ല എംപ്ലോയ്മെൻ്റ് സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് 5 ഇൻ്റർവ്യൂവിൽ വരെ പങ്കെടുക്കുവാൻ അവസരം ലഭിക്കും. രജിസ്ട്രേഷനായി www.sreesabareesacollege.in  എന്ന വെബ് സൈറ്റിൽ ന്യൂസ് ആൻ്റ് അനൗൺസ്മെൻ്റിലെ വാർത്തയിൽ ക്ലിക്ക് ചെയ്യുക. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോയും, അസൽ സർട്ടിഫിക്കറ്റുകളും കോപ്പിയും, ബയോഡേറ്റയും കരുതേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04828278560, 9496180154 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.