ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30(2) V പ്രകാരമുള്ള അറിയിപ്പ്

ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30(2) V പ്രകാരം അറിയിക്കുന്നത്. കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോരുത്തോട് ഗ്രാമപഞ്ചായത്ത്
പരിധിയിലുള്ള സ്വകാര്യ ഭൂമിയിലുള്ള അപകരമായ മരങ്ങളും മരച്ചില്ലകളും, പൊതുറോഡുകളിലേയ്ക്ക് അപകടകരമായി ചാഞ്ഞു നില്‍ക്കുന്നതുമായ മരങ്ങളും മരച്ചില്ലകളും
സ്വന്തം ചിലവില്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതാണ്. ഈ നിര്‍ദ്ദേശം അനുസരിക്കാത്തവ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ്ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് ബാധ്യത എന്നവിവരവും അറിയിക്കുന്നു.