ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കി പി. സി. ജോര്‍ജ് മാതൃകയായി

മുണ്ടക്കയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ നല്‍കി പി.സി. ജോര്‍ജ് എം. എല്‍. എ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രത്യേക ധനസമാഹരണത്തിന്റെ ഭാഗമായി മന്ത്രിമാരായ തോമസ് ഐസക്, കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ നടന്ന പൂഞ്ഞാര്‍ നിയോജക മണ്ഡലം തല ധനസമാഹരണ യോഗത്തില്‍ വച്ചാണ് തുക കൈമാറിയത്.

യോഗത്തില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവര്‍ ധനസമാഹരണത്തിന്റെ ഭാഗമായി സംഭാവനകള്‍ മന്ത്രിമാര്‍ക്ക് കൈമാറി. ജില്ലാ കളക്ടര്‍ ബി. എസ്. തിരുമേനി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍., നഗരസഭാ ചെയര്‍മാന്‍
വി. കെ. കബീര്‍, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ ബാങ്ക്-10 ലക്ഷം,
തിടനാട് ഗ്രാമപഞ്ചായത്ത്- മൂന്ന് ലക്ഷം,
പറത്തോട് ഗ്രാമപഞ്ചായത്ത്-6 ലക്ഷം,
പൂഞ്ഞാര്‍ എസ്.സി.ബി. ബാങ്ക്-2,37,734,
ഈരാറ്റുപേട്ട നഗരസഭ-5 ലക്ഷം, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത്-5 ലക്ഷം,
തീക്കോയി ഗ്രാമപഞ്ചായത്ത്-1 ലക്ഷം,
കുട്ടിക്കല്‍ ഗ്രാമപഞ്ചായത്ത്-1 ലക്ഷം,
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്-7 ലക്ഷം രൂപ വീതം നല്‍കി.