ദു​രി​ത​മാ​യി മാ​റി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു

പൊ​ൻ​കു​ന്നം: ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​തെ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്ത് സം​ഭ​രി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു. സ്വ​കാ​ര്യ​വ്യ​ക്തി മു​ഖേ​ന​യാ​ണ് അ​ഞ്ചു​ട​ൺ മാ​ലി​ന്യം നീ​ക്കി​യ​ത്. കു​ടും​ബ​ശ്രീ​ക​ൾ വ​ഴി ചി​റ​ക്ക​ട​വി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് സം​ഭ​രി​ച്ച പ്ലാ​സ്റ്റി​ക്കാ​ണി​ത്. പ്ലാ​സ്റ്റി​ക് സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ന് കൈ​മാ​റാ​നാ​യി​രു​ന്നു ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ൽ ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ മാ​ലി​ന്യം ക​ല​ർ​ന്ന പ്ലാ​സ്റ്റി​ക് ഏ​റ്റെ​ടു​ക്കാ​ൻ സം​സ്‌​ക​ര​ണ​യൂ​ണി​റ്റു​ക​ൾ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്. മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന് പ​രി​സ​ര​ത്ത് കൊ​തു​ക് പെ​രു​കി​യ​തും ദു​ർ​ഗ​ന്ധ​വും പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​ക്കി​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. 100 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ലു​ള്ള പ്ലാ​സ്റ്റി​ക്കി​ന് 10,000 രൂ​പ​യും 50 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ൽ 5000 രൂ​പ​യു​മാ​യി​രു​ന്നു എ​ഡി​എ​സി​ന് ന​ൽ​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.