‘ദേവയാനം’ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു
മുണ്ടക്കയം: വരിക്കാനിയില്‍ നിര്‍മിക്കുന്ന ‘ദേവയാനം’ എല്‍പിജി ശ്മശാനത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് നൌഷാദ് ഇല്ലിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തംഗങ്ങളായ അനിത ഷാജി, സോമി വര്‍ഗീസ്, വിജയമ്മ ബാബു, ബി. ജയചന്ദ്രന്, ബെന്നി ചേറ്റുകുഴി, ഐഷ ഉസ്മാന്, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, കെ.വി. കുര്യന്, കെ.എസ്. രാജു, ഒ.കെ. രാജമ്മ, ജിനീഷ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.