ദേവസ്വംബോർഡ് പിരിച്ചുവിടലിനെതിരേ പ്രതിഷേധം

പൊൻകുന്നം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിടൽ സി. പി.എം.ന്റെ ആസൂത്രിത നീക്കമാണെന്ന് ക്ഷേത്ര ഏകോപന സമിതി. ക്ഷേത്ര സ്വത്തുക്കൾ കവർന്നെടുക്കാനുള്ള സർക്കാർ നീക്കമാണിത.് മണ്ഡല മകരവിളക്കുകാലം ആരംഭിക്കാനിരിക്കെ പെട്ടെന്ന് ദേവസ്വം ബോർഡ് അംഗങ്ങളെ മാറ്റി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ല. അടിസ്ഥാന വികസനങ്ങൾ നടത്താൻ ശ്രദ്ധിക്കേണ്ട സമയത്ത് അംഗങ്ങളെ മാറ്റിയത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ക്ഷേത്ര ഏകോപന സമിതി സംസ്ഥാന ജനറൽകൺവീനർ ആർ.എസ.്അജിത്കുമാർ പറഞ്ഞു.

പൊൻകുന്നം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി വെട്ടിച്ചുരുക്കിയ സർക്കാർ നടപടിയിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലെ കമ്മറ്റി പ്രതിഷേധിച്ചു. തീർഥാടന തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കേ എടുത്ത തീരുമാനം മാർക്‌സിസ്റ്റ് പാർട്ടിയുടെ ഫാസിസ്റ്റ് മുഖമാണ് കാണിക്കുന്നത്. ഓർഡിനൻസ് ഗവർണർ റദ്ദാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് തോമസ് പുളിക്കൻ അധ്യക്ഷത വഹിച്ചു. മാത്യു പുന്നത്താനം, പി.ജെ.സെബാസ്റ്റ്യൻ, ജയകുമാർ കുറിഞ്ഞിയിൽ, സി.ജി.രാജൻ, കെ.സി.ബിനുകുമാർ, ടി.കെ.ബാബുരാജ്, സേവ്യർ മൂലകുന്ന് എന്നിവർ പ്രസംഗിച്ചു.