ദൈവം ഉണ്ടെന്നുള്ളതിനു മറ്റു തെളിവുകൾ എന്തിന്..? ശക്തമായ ഇടിമിന്നലേറ്റ് പൊട്ടിതകർന്ന വീടിനുള്ളിൽനിന്നും ഒന്നര വയസുള്ള കൊച്ചുകുഞ്ഞുൾപ്പെടെ ആറുപേർ ഒരുപോറൽ പോലും ഏൽക്കാതെ അവിശ്വസനീയമായി രക്ഷപെട്ടു ….

ദൈവം ഉണ്ടെന്നുള്ളതിനു മറ്റു തെളിവുകൾ എന്തിന്..?  ശക്തമായ ഇടിമിന്നലേറ്റ് പൊട്ടിതകർന്ന വീടിനുള്ളിൽനിന്നും  ഒന്നര വയസുള്ള കൊച്ചുകുഞ്ഞുൾപ്പെടെ ആറുപേർ ഒരുപോറൽ പോലും ഏൽക്കാതെ അവിശ്വസനീയമായി രക്ഷപെട്ടു ….

ദൈവം ഉണ്ടെന്നുള്ളതിനു മറ്റു തെളിവുകൾ എന്തിന്..? അത്ഭുതം, അവിശ്വസനീയം.. ദൈവം കൈക്കുള്ളിൽ ഒതുക്കി രക്ഷപെടുത്തിയതുപോലെ… ശക്തമായ ഇടിമിന്നലിൽ പൂർണമായും തകർന്ന വീടുള്ളിൽ നിന്നും ഒന്നര വയസ്സുള്ള കൊച്ചുകുഞ്ഞുൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപെട്ടു..

ഇടിമിന്നലിന്റെ അപാരശക്തി എന്താണെന്നു കണ്ടറിയുക. ഒരു പീരങ്കി ഉപയോഗിച്ചു വീട് വെടിവച്ചു തകർത്തതുപോലെയാണ് കാണപ്പെട്ടത് .. ചുറ്റും തീയും, പുകയും, പൊട്ടിത്തകർന്ന ചില്ലുകളും, പൊടിപടലങ്ങളും.. പെരുമഴയും.. തുടർ മിന്നലുകളും.. എന്തുചെയ്യണെമെന്നറിയാതെ അതിന്റെ നടുവിൽ പേടിച്ചരണ്ട് ദൈവത്തെ വിളിച്ചപേക്ഷച്ച് ഒരു കുടുംബം .. അവരുടെ ആ സമയത്തെ ഭീകര അനുഭങ്ങൾ കേൾക്കുക.. മറ്റാർക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കട്ടെയെന്നു പ്രത്യാശിക്കാം. .. ജീവൻ പണയം വച്ച് അപകടത്തിൽ പെട്ടവരെ രക്ഷിക്കുവാൻ ശ്രമിച്ച അയൽവാസികളും, വഴിയാത്രക്കാരും.. നന്മ നിറഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു .. നമുക്ക് അവരെ കേൾക്കാം.. ആശ്വസിപ്പിക്കാം..

അത്ഭുതം, അവിശ്വസനീയം.. ദൈവം കൈക്കുള്ളിൽ ഒതുക്കി രക്ഷപെടുത്തിയതുപോലെ… ശക്തമായ ഇടിമിന്നലിൽ പൂർണമായും തകർന്ന വീടുള്ളിൽ നിന്നും ഒന്നര വയസ്സുള്ള കൊച്ചുകുഞ്ഞുൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപെട്ടു..

ദൈവം കൈക്കുള്ളിൽ ഒതുക്കിപിടിച്ചു വൻദുരന്തത്തിൽ നിന്നും രക്ഷപെടുത്തി എന്നൊക്കെ പലരും മേനി പറയുമെങ്കിലും കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് കല്ലറക്കാവ് വടക്കേടത്ത് ഷാജിക്കും കുടുംബത്തിനും അത് നേരിട്ട് അനുഭവമായി. ശക്തമായ ഇടിമിന്നലിൽ പൂർണമായും തകർന്ന വീടുള്ളിൽ നിന്നും ഒന്നര വയസ്സുള്ള കൊച്ചുകുഞ്ഞുൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷപെട്ടതിനെ കുറിച്ച് നാട്ടുകാർക്കും ഒന്നേ പറയുവാനുള്ളൂ.. “ദൈവാനുഗ്രഹം ഉള്ള കുടുംബമാണ് .. അവരെ ദൈവം കാത്തു ”

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കനത്ത മഴയൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഷാജിയുടെ വീട് ഏകദേശം പൂർണമായും തകർന്നു പോയി. വീട്ടിലുണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും കത്തി നശിച്ചു . ഭിത്തികൾ വിണ്ടുകീറി . ജന്നൽ ചില്ലുകൾ പൊട്ടിത്തകർന്നു .. ഭിത്തിയിലെ കട്ടകൾ ചിതറിത്തെറിച്ചു വലിയ ദ്വാരങ്ങൾ ഉണ്ടായി, അടിയിളകി വിണ്ടുകീറിയ ഭിത്തികൾ ഏതുസമയത്തും മറിഞ്ഞുവീഴുമെന്ന സ്ഥിതിയിലാണ് നിൽക്കുന്നത്. വീടിന്റെ ചാർത്തിൽ തീപിടുത്തം ഉണ്ടായി. ടോയ്ലറ്റ് തകർന്നു തരിപ്പണമായി.. വൈദുതി വയറുകൾ കത്തി ഉരുകിപ്പോയി, മെയിൻ സ്വിച്ച് പൊട്ടിത്തെറിച്ചു.. ടിവി പൊട്ടിത്തകർന്നു.. വീട്ടിൽ നിന്നും പുറത്തേക്കു വലിച്ചിരുന്ന ടെലിഫോൺ കേബിൾ കിടന്നിരുന്ന സ്ഥലത്തെ മണ്ണ് ചിതറിത്തെറിച്ചു ഒരു കുഴിപോലെയായി. അടുത്തുള്ള ചില മരങ്ങൾ കത്തിക്കരിഞ്ഞു, കിണറിന്റെ കെട്ടിനടിയിൽ നിന്നും മണ്ണടർന്നു വീണു കിണറിനു ബലക്ഷയം ഉണ്ടായി,. ഇത്രയുമൊക്കെ സംഭവിച്ച വീടിനുള്ളിൽ നിന്നും ഒരു പോറൽ പോലും ഏൽക്കാതെ ഒന്നര വയസ്സുള്ള കൊച്ചുകുഞ്ഞുൾപ്പെടെ ആറുപേർ അത്ഭുതകരമായി രക്ഷെപ്പട്ടു എന്നത് ഒരു അവിശ്വസനീയ സംഭവം തന്നെയാണ് .

വീടിനു ഇടിമിന്നൽ ഏൽക്കുമ്പോൾ ഷാജി, ഭാര്യ റെ​ന്നി, ഷാജിയുടെ പിതാവ് വ​ർ​ക്കി ദേ​വ​സ്യ, മാതാവ് അ​ന്ന​മ്മ, ബ​ന്ധു ജി​ൻ​സി, ഇ​വ​രു​ടെ ഒ​ന്ന​ര​വ​യ​സു​ള്ള മ​ക​ൾ ആ​ൻ​മ​രി​യ എന്നിവർ വീടിനുള്ളിൽ ഉണ്ടായിരുന്നു. സ്‌കൂളിൽ പോയിരുന്ന ഷാജിയുടെ കുട്ടികൾ ആ സമയത്തു വീട്ടിൽ തിരികെ എത്തിയിരുന്നില്ല. മഴയൊപ്പം ഇടിമിന്നൽ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും അകത്തെ മുറിയിലേക്ക് മാറിയിരുന്നു . പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദത്തോടെ വലിയ ശക്തിയിൽ ഇടിമിന്നൽ വീട് മുഴുവനായി പതിക്കുകയായിരുന്നു. വീടിനുള്ളിൽ തീയും പുകയും .. കുലുങ്ങിവിറച്ച വീടിന്റെ സീലിംഗ് പൊട്ടിത്തകർന്നു .. വീടിന്റെ ഭിത്തി കെട്ടിയിരുന്ന കട്ടകൾ പൊട്ടിത്തെറിച്ച് ഷാജിയുടെ പിതാവിന്റെ ദേഹമാസകലം പൊടി നിറഞ്ഞു .. പെരുമഴ മുഴുവനും വീടിനുള്ളിലെക്ക് അടിച്ചുകയറി .. വീടിനുള്ളിലെ പുകയിൽ പരസ്പരം കാണുവാൻ സാധിക്കാത്ത അവസ്ഥ. എങ്ങും പേടിച്ചരണ്ട നിലവിളികൾ മാത്രം,,. പുകയടങ്ങിയപ്പോൾ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ലന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം. എല്ലാവരും പരസ്പരം കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു, കരഞ്ഞുകൊണ്ട് വലിയ ദുരന്തത്തിൽ നിന്നും തങ്ങളെ കാത്ത ദൈവത്തിനു നന്ദി പറഞ്ഞു.

ആ സമയത്തു അതുവഴി കടന്നുപോയ ഒരു കാർ, തൊട്ടുമുന്നിൽ വീട്ടിനുള്ളിലേക്കു ഒരു വലിയ തീഗോളം വന്നുവീഴുന്നതു കണ്ടു വണ്ടി നിർത്തി വീടിനുളിലേക്കു ഓടിച്ചെന്നു. തൊട്ടടുത്തു താമസിച്ചിരുന്ന സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആയ തുണ്ടത്തിൽ ജേക്കബ് പോളും, തൊട്ടിയിൽ ശ്യാമളയും പരിഭ്രമിച്ച് ഓടി വീട്ടിലെത്തി വാതിൽ തുറന്നു അകത്തുകടന്നു . വീട്ടുകാർക്ക് പരിക്കുകൾ പറ്റിയില്ലെന്നറിഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. ഷാജിയുടെ ഭാര്യയുടെ മുഖത്തു ജനലിന്റെ ചില്ലുതെറിച്ച ചെറിയ ഒരു മുറിവുണ്ടായിരുന്നു . മറ്റാർക്കും അപകടത്തിൽ ഒരു പോറൽ പോലും പറ്റിയിരുന്നില്ല.

വിവരം അറിഞ്ഞയുടനെ പോലീസും, പഞ്ചായത്ത്, റവന്യു അധികാരികളും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തകർന്നു പോയ ആ വീട് നിലവിൽ വാസയോഗ്യമല്ല എന്ന തീരുമാനത്തിൽ വീട്ടുകാരോട് മാറിത്താമസിക്കുവാൻ അവർ നിർദേശിച്ചു.

തങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതമാണ് അന്ന് സംഭവിച്ചതെന്നും, ദൈവത്തിന്റെ പ്രത്യേക ഇടപെടൽ മൂലമാണ് ആ വലിയ ദുരന്തമുഖത്തു നിന്നും തങ്ങൾ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടെതെന്നും ആ കുടുംബം ഉറച്ചു വിശ്വസിക്കുന്നു . ഒപ്പം നാട്ടുകാരും അങ്ങനെതന്നെ വിശ്വസിക്കുന്നു..