ദൈവം ക്രിക്കറ്റ് കളിക്കുന്നു

2ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ ബാറ്റില്‍ പ്രകടമായിരുന്നു. അസാധാരണമായ പ്രകടനങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ ദൈവമല്ല എന്നതാണ് സച്ചിന്റെ നിലപാട്. ഇതിന് കാരണവും സച്ചിന്‍ തന്നെ രസകരമായി അവതരിപ്പിച്ചു. താന്‍ കളിക്കിടയില്‍ പലപ്പോഴും പിഴവുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ദൈവത്തിന് ഒരിക്കലും പിഴവ് പറ്റാറില്ല. ഒരു ടി വി ചാനലില്‍ ആരാധകരുമായുള്ള സംവദിക്കുന്ന പരിപാടിയിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

ക്രിക്കറ്റില്‍ നൂറു സെഞ്ച്വറി നേട്ടം കൈവരിക്കുകയെന്നത് അസാധാരണമായ കാര്യമല്ലേ എന്ന ചോദ്യത്തിന് ദൈവമാണ് തന്നെക്കൊണ്ട് അത് സാധ്യമാക്കിയതെന്നും ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞു. വിവിയന്‍ റിച്ചാര്‍ഡ്സിനെയും സുനില്‍ ഗാവസ്ക്കറിനെയുപോലുള്ള ഇതിഹാസതാരങ്ങളാണ് തനിക്ക് പ്രചോദനമായത്. ഇവരുടെ കളിയില്‍ നിന്ന് ചിലത് ഉള്‍ക്കൊള്ളാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.