ദ്വിദിന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

പൊന്‍കുന്നം: എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 26, 27 തീയതികളില്‍ ദ്വിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടത്തും.

എന്‍എസ്എസ് യൂണിയന്‍ ആഡിറ്റോറിയത്തിലാണ് ക്ലാസ്. 26ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം. യൂണിയന്‍ വൈസ് പ്രസിഡന്റ് എ. ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 10ന് മന്നത്തുപത്മനാഭന്‍ ഒരു കര്‍മ്മയോഗി എന്ന വിഷയത്തില്‍ ആര്‍. ബിജുകുമാറും 11.40ന് ഭാരതീയ ദമ്പതീ സങ്കല്‍പം എന്ന വിഷയത്തില്‍ എം.ജി. മഞ്ജുളയും 2ന് കതിര്‍മണ്ഡപത്തിലേക്ക് എന്ന വിഷയത്തില്‍ ഫാ. ഡോ. ജോണ്‍സ് എബ്രഹാമും ക്ലാസുകള്‍ നയിക്കും.

27ന് രാവിലെ 9.45ന് ക്ലാസ് – ലൈംഗിക വിജ്ഞാനം എന്ന വിഷയത്തില്‍ ഡോ. ആര്‍. സിന്ധുവും, 2ന് കുടുംബ ഭദ്രതയും സാമ്പത്തിക ഭദ്രതയും എന്ന വിഷയത്തില്‍ രമാദേവിയും ക്ലാസുകള്‍ നയിക്കും. 3ന് സമാപന സമ്മേളനം. യോഗത്തില്‍ അഡ്വ. എം.എസ്. മോഹന്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഹ്യൂമന്‍ റോസോഴ്‌സ് ഡിപ്പാട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍. രാജന്‍ നിര്‍വ്വഹിക്കും. യൂണിയന്‍ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാര്‍, എച്ച്ആര്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.