ധനസമാഹരണം നടത്തി

മുണ്ടക്കയം∙ ഓഖി ചുഴലിക്കാറ്റിൽ ദുരിതത്തിലായ പ്രദേശത്തേക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ടി.പ്രമദ്, ടി.കെ.ശിവൻ, സൗദാമിനി തങ്കപ്പൻ, മണ്ഡലം സെക്രട്ടറി എൻ.ജെ.കുര്യാക്കോസ്, ഇ.കെ.സുബ്രഹ്മണ്യൻ, ശാലിനി ജയമോൻ, പി.എൻ ഹനീഫ, സി.പി.ബാലൻ, പി.കെ.രാമചന്ദ്രൻ എന്നവർ നേതൃത്വം നൽകി.