ധനസഹായം നല്‍കി

4-web

പൊന്‍കുന്നം: കിഡ്്നി സംബന്ധമായ അസുഖമുള്ള അഞ്ചനാട്ട് ഇ.എച്ച്. സലീമിന്റെ മകള്‍ ഫാത്തിമയ്ക്ക് എംഇഎസ് ചികിത്സാ സഹായം നല്‍കി. എരുമേലി മുസ്്ലിം എഡ്യുക്കേഷന്‍ മാനേജ്മെന്റ് കമ്മിറ്റിചെയര്‍മാന്‍ എം.എ. റെഫീഖ് ഒറ്റകൊമ്പനാലും, കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് ഫാത്തിമയുടെ പിതാവ് ഇ.ച്ച്. സലിമിന് കൈമാറി. എംഇഎസ് കമ്മിറ്റി ട്രഷറര്‍ ഇ.പി. അബ്ദുള്‍ കരീം,കമ്മിറ്റി അംഗങ്ങളായ ജലാല്‍ വട്ടകപ്പാറ, സക്കീര്‍ കട്ടൂപാറ, ടി.എസ്. റഷീദ്, ഇ.എസ്. ജവാന്‍ സലീം, കെ.പി. നാസറുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുമ്പ്് എംഇഎസ് കോളജ് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയ്ക്ക് 98,200 രൂപ നല്‍കിയിരുന്നു.