ധര്‍ണ നടത്തി

മുണ്ടക്കയം: മാലിന്യ നിര്‍മാര്‍ജനത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

പ്രസിഡന്റ് സി. കെ. കുഞ്ഞുബാവ ഉദ്ഘാടനം ചെയ്തു. ആര്‍. സി. നായര്‍, എസ്. സാബു,ടി. എസ്. റഷീദ്, ജോര്‍ജ് കെ. ജോസഫ്, പി. എം. നജീബ്, പി. എച്ച്. നാസര്‍, ജി.മുരുകേഷ്, വി. മനോജ്, എസ്. അനീഷ്, ജോര്‍ജ് വര്‍ഗീസ്, പി. സി. ബിബിന്‍ എന്നിവര്‍
പ്രസംഗിച്ചു.