ധർണ നടത്തി

പൊൻകുന്നം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ മുസ്‌ലിം ലീഗ് ചിറക്കടവ്, വാഴൂർ പഞ്ചായത്ത് കമ്മിറ്റികൾ വാഴൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ നടത്തി.

ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ്ഹാജി മണിമല ഉദ്ഘാടനം ചെയ്തു. കെ.എം.ജിന്ന അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.സലിം, നാസർ മുണ്ടക്കയം, ടി.എ.നിഷാദ്, നൗഷാദ് കരിമ്പിൽ, ടി.എ.ഷിഹാബുദ്ദീൻ, ടി.എസ്.അബൂബക്കർ, പി.പി.ഹനീഫാ, കെ.എം.സൈനുദ്ദീൻ, പി.എച്ച്.ഷാജഹാൻ, പി.എ.ജബ്ബാർ എന്നിവർ പ്രസംഗിച്ചു.