നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്ര വിവാഹിതനായി

nishal and new wife

നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്ര വിവാഹിതനായി.
ബുധനൂര്‍ എണ്ണക്കാട്‌ തെക്കേമഠത്തില്‍ സുരേന്ദ്രനാഥസ്വാമിയുടെയും അനില എസ്‌ നാഥിന്റെയും മകള്‍ രമ്യ എസ്‌ നാഥാണ്‌ വധു. വധൂഗൃഹത്തില്‍ ഇന്ന്‌ 12 നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ നിശാല്‍ അനിലയെ താലിചാര്‍ത്തി സ്വന്തമാക്കിയത്‌.

കാവ്യാ മാധവനും നിശാലുമായുളള ബന്ധം ആറ്‌ മാസം മാത്രമാണ്‌ നീണ്ടത്‌.അധികമാരെയും ക്ഷണിക്കാതെയാണ്‌ നിശാലിന്റെ രണ്ടാം വിവാഹം. രണ്ട്‌ മാസം മുന്‍പ്‌ ഗുരുവായൂരില്‍ വച്ച്‌ രഹസ്യമായാണ്‌ വിവാഹനിശ്‌ചയം നടത്തിയത്‌.

മൈക്രാബയോളജിയില്‍ പിജി ബിരുദധാരിണിയായ രമ്യ ഇപ്പോള്‍ ബാംഗ്ലൂരില്‍ സിവില്‍ സര്‍വീസ്‌ പരീക്ഷാ പരീശീലനം നടത്തിവരികയാണ്‌. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ്‌ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡൈ്വസറാണ്‌.