നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം

swetha menon

കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് അതിഥിയായെത്തിയ നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ശ്വേതയുടെ പരാതി.

പോലീസില്‍ പരാതിപ്പെടാനൊരുങ്ങുകയാണു ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശ്വേതയുടെ ബന്ധുക്കള്‍ .
നടിയോടു ചേര്‍ന്നുനിന്ന നേതാവ് ഒന്നുമറിയാത്ത മട്ടില്‍ ശരീരഭാഗങ്ങളില്‍ തലോടി അമിതവാല്‍സല്യപ്രകടനം നടത്തിയതായാണു പറയപ്പെടുന്നത്‌. സ്‌തബ്‌ധയായ ശ്വേത ഉടന്‍ പ്രതികരിച്ചില്ലെങ്കിലും പരസ്യമായി അപമാനിക്കപ്പെട്ടെന്നു തോന്നിയതിനാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വേദിവിടുകയായിരുന്നു.

കേന്ദ്ര-സംസ്‌ഥാനമന്ത്രിമാരും എം.എല്‍.എമാര്‍ ഉള്‍പ്പെടെ സ്‌ഥലത്തെ മറ്റു ജനപ്രതിനിധികളും കക്ഷിനേതാക്കളും ഉള്‍പ്പെട്ട വേദിയിലാണു രാഷ്‌ട്രപതിയുടെ പേരിലുള്ള ജലോത്സവത്തിന്‌ അപമാനകരമായ സംഭവം അരങ്ങേറിയത്‌. അപ്പോള്‍തന്നെ പരാതിപ്പെടാന്‍ ശ്വേത തുനിഞ്ഞെങ്കിലും തല്‍ക്കാലം പിന്‍വാങ്ങുകയായിരുന്നു.
സംഗതി പന്തിയല്ലെന്നു കണ്ടു നേതാവ്‌ ബന്ധുക്കളുടെ കാലുപിടിച്ചാണു സ്‌ഥലംവിട്ടതെന്നും പറയപ്പെടുന്നുണ്ട്‌. ദുഃഖിതയായി ഹോട്ടല്‍ മുറിയിലേക്കു മടങ്ങിയ നടിയെ പിന്നീട്‌ കൊല്ലം ജില്ലാ കലക്‌ടറും സബ്‌ കലക്‌ടറും ഉള്‍പ്പെടെയുള്ള സംഘാടകരെത്തി ആശ്വസിപ്പിച്ചു.

കാറുമുതല്‍ വേദി വരെ അപമാനിച്ചു: ശ്വേത

കൊല്ലം: പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിനെത്തിയ തന്നെ കാര്‍ മുതല്‍ വേദി വരെ അപമാനിച്ചെന്നു നടി ശ്വേതാ മേനോന്‍. “ജില്ലാ കലക്‌ടര്‍ ക്ഷണിച്ചിട്ടാണു പരിപാടിയില്‍ സംബന്ധിക്കാമെന്ന്‌ ഏറ്റത്‌. എന്നാല്‍ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നില്ല. കാര്‍ മുതല്‍ വേദി വരെ അപമാനിക്കപ്പെട്ടു. വേദിയില്‍വച്ചാണു ജില്ലാ കലക്‌ടറോട്‌ പരാതിപ്പെട്ടത്‌. എന്റെ ശരീരത്തെ അപമാനിക്കുകയാണു ചെയ്‌തത്‌. ആ ഷോക്ക്‌ വിട്ടുമാറാന്‍ ഏറെ സമയമെടുത്തു. ആക്രമണം നടത്തിയ ആരെയും വ്യക്‌തിപരമായി അറിയില്ല.” – അവര്‍ പറഞ്ഞു. ജില്ലാ കലക്‌ടര്‍ വ്യക്‌തിപരമായി ക്ഷമ പറഞ്ഞെന്ന്‌ അവര്‍ പറഞ്ഞു.

വീഡിയോ കാണുക :