നബിദിന ഘോഷയാത്രയ്ക്ക് ടൗണിൽ സ്വീകരണം നൽകി

നബിദിന ഘോഷയാത്രയ്ക്ക് ടൗണിൽ സ്വീകരണം നൽകി

മതമൈത്രിയുടെ സന്ദേശമുയർത്തി പൊൻകുന്നം ജനമൈത്രി പോലീസ് നബിദിന റാലിക്കു സ്വീകരണം നൽകി.

പൊൻകുന്നം മുഹിയിദ്ധീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനഘോഷയാത്രക്ക് പൊൻകുന്നം ജനമൈത്രി പോലീസ് ഉഉഷ്മളമായ സ്വീകരണം നൽകി. .
സ്റ്റേഷൻ ഹൗസ് ഓഫീസർ വികെ വിജയരാഘവന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പടിക്കൽ സ്വീകരണവും നബിദിന സന്ദേശവും നൽകിയതിനോടൊപ്പം മധുരപലഹാരങ്ങളും വിതരണം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ അസീസ്, സെക്രട്ടറി റെജിഫ് എന്നിവർ നബിദിന ഘോഷയാത്രക്ക് നേതൃത്വം നൽകി. സ്വീകരണത്തിന് ചീഫ് ഇമാം ഷംസുദീൻ മൗലവി മറുപടി പ്രസംഗം നടത്തി. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

പൊൻകുന്നം: മുഹിയിദ്ധീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനഘോഷയാത്രക്ക് വിവിധ സംഘടനകൾ വരവേൽപ് നൽകി. പൊൻകുന്നം ജനമൈത്രി പോലീസ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഗിരിഷ്. പി സാരഥിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പടിക്കൽ സ്വീകരണവും നബിദിന സന്ദേശവും നൽകി മധുര പാനിയവും നൽകി സ്റ്റേഷൻ ഹൗസ് ഓഫീസർ വികെ വിജയരാഘവൻ എസ്ഐ കെഒ സന്തോഷ്കുമാർ,എംആർ രാജു, ജോൺസൺ ജേക്കബ്, സ്റ്റേഷൻ പിആർഒ പിഎച്ച ഹാഷിം എന്നിവർ സംസാരിച്ചു,

റാലി ആലിൻ ചുവട്ടിൽ എത്തിയപ്പോൾ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തിൽ കെഎം ദിലീപ്, അപ്പച്ചൻ, കൺവീനർ പ്രദീപ് എന്നിവരുടെ സംഘം സ്വീകരിച്ചു റാലിയിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു, ടാക്സി ചാരിറ്റബിൾ സൊസൈറ്റിടെ നേതൃത്വത്തിൽ ടാക്സി സ്റ്റാന്റിൽ സ്വീകരണം നൽകി ദഫ്മുട്ട് എന്ന പരിപാടി ഉണ്ടായിരുന്നു. സെക്രട്ടറി പി എസ് അബ്ദുൾ മജീദ്, പ്രസിഡന്റ് കെജി, രാജീവ്, പ്രിനു എം രവി എന്നിവരുടെ നേതൃത്വത്തിൽ റാലിയിൽ പങ്കെടുത്തവർക്കും കാഴ്ചക്കാരായി എത്തിയവർക്കും ഐസ്ക്രീം നൽകി സ്വീകരിച്ചു.

എം പവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയും ഘോഷയാത്രയെ സ്വീകരിച്ചു. സമാപന സമ്മേളനവും മദ്രസ്സാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണവും നടത്തി. ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ അസീസ്, സെക്രട്ടറി റെജിഫ് എന്നിവർ നബിദിന ഘോഷയാത്രക്ക് നേതൃത്വം നൽകി. ടൗണിൽ നൽകിയ സ്വീകരണങ്ങൾക്കു് ചീഫ് ഇമാം ഷംസുദീൻ മൗലവി മറുപടി പ്രസംഗം നടത്തി.

മതമൈത്രിയുടെ സന്ദേശമുയർത്തി പൊൻകുന്നം ജനമൈത്രി പോലീസ് നബിദിന റാലിക്കു നൽകിയ സ്വീകരണം .

..