നരേന്ദ്ര മോദി ഭരിക്കുന്നത് രാജ്യത്തെ കോർപ്പറേറ്റുകൾക്കു വേണ്ടി….

കാഞ്ഞിരപ്പള്ളി… പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഭരിക്കുന്നത് രാജ്യത്തെ വൻകിട കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമാണ് എന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ഐ.എൻ.റ്റി.യു. സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരുന്ന പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തിൽ ഇടതു സർക്കാരിന്റെ ഭരണത്തിൽ നടക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെയും തൊഴിലാളികൾ പ്രതികരിക്കുമെന്നും ആർ. ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് റസ്സിലി തേനംമാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് അംഗത്വ കാർഡുകൾ വിതരണം ചെയ്തു.

കെ.പി.സി.സി നിർവാഹക സമിതി അംഗം സേനാപതി വേണു യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ. ബേബി, ടി.എസ് രാജൻ, സാബു പുതുപ്പറമ്പിൽ, ഐ.എൻ.റ്റി.യു.സി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ഐ.എൻ.റ്റി.യു.സി ജില്ലാ ഭാരവാഹികളായ സുനിൽ സീബ്ലൂ, സലിം കണ്ണങ്കര, സുരേന്ദ്രൻ കൊടിത്തോട്ടം, ബേബി വട്ടയ്ക്കാട്ട്, റീജിണൽ പ്രസിഡന്റുമാരായ ബെന്നി ജോസഫ്, നാസ്സർ പനച്ചി, റീജിണൽ വൈസ് പ്രസിഡന്റ് പി.പി.എ സലാം പാറയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോബ് കെ. വെട്ടം, ഷെറിൻ സലിം, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികമായ കെ. കുഞ്ഞുമോൻ, വർഗ്ഗീസ് പള്ളിക്കുന്നേൽ, അജ്മൽ പാറയ്ക്കൽ, അസീസ് പുതുപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് പാർലമെന്റ സെക്രട്ടറി സനോജ് പനയ്ക്കൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിന് മുൻപായി ടൗണിൽ നടന്ന പ്രകടനത്തിന് ഷിബിലി മണ്ണാറക്കയം, നൗഷാദ് കാവുങ്കൽ, റസ്സിലി ആനിത്തോട്ടം, റോബിൻ ആക്കാട്ട്, മണിക്കുട്ടൻ മേലേത്തുതകടിയേൽ, സുനിൽ മാന്തറ, ശരത്ത് മേച്ചേരിത്താഴെ, നവാസ് പെരുംതകിടിയേൽ, റസ്സാക്ക് ആനക്കല്ല്, സജിയപ്പൻ പട്ടിമറ്റം, ജോമോൻ മറ്റത്തിൽ, കുഞ്ഞുമോൻ പുളിത്തറയിൽ, ബിജു തമ്പലക്കാട്, ശ്രീകുമാർ ഗുരുക്കൾമഡം, രാജു അഞ്ചലിപ്പ, ടിജോ, ഷാജി മൈക്കിൾ, രാജു വാളാച്ചിറ എന്നിവർ നേതൃത്വം നൽകി.