നവജീവൻ ട്രസ്റ്റിന്റെ പേരിൽ അനധികൃത പണപ്പിരിവ്

നവജീവൻ ട്രസ്റ്റിന്റെ പേരിൽ അനധികൃത പണപ്പിരിവു നടത്തുന്നുവെന്ന പരാതിയുമായി മാനേജിങ് ട്രസ്റ്റി പി.യു.തോമസ് രംഗത്ത്. വീടുകളിലും സ്ഥാപനങ്ങളിലുമെത്തിയാണ് പണപ്പിരിവ് നടത്തുന്നത്. ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പിരിവിനായി ആരെങ്കിലും സമീപിച്ചാൽ പൊലീസ് സ്റ്റേഷനിലോ നവജീവൻ ട്രസ്റ്റിലോ അറിയിക്കണമെന്നും പി.യു.തോമസ് പറഞ്ഞു. 2596300, 9447366701.