നാച്ചികോളനി- വട്ടകപ്പാറ- 26-ാം മൈല്‍ മിനി ബൈപാസ്‌ നിര്‍മ്മാണ ഉദ്‌ഘാടനം ഡോ.എന്‍.ജയരാജ്‌ എം.എല്‍എ നിര്‍വ്വഹിച്ചു.

nachipara road

കാഞ്ഞിരപ്പള്ളി: നാച്ചികോളനി – വട്ടകപ്പാറ – 26ാം മൈല്‍ മിനി ബൈപാസ്‌ നിര്‍മ്മാണ ഉദ്‌ഘാടനം ഡോ.എന്‍.ജയരാജ്‌ എം.എല്‍എ നിര്‍വ്വഹിച്ചു. ഉദ്‌ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സുനില്‍ തേനംമാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം മറിയമ്മ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജെസി ഷാജന്‍, സെലിന്‍ സിജൊ, ബേബി വട്ടയ്‌ക്കാട്ട്‌, നസീമ ഹാരിസ്‌,നാച്ചി കോളനി ഇമാം മുഹദ്ദീന്‍ മൗലവി അല്‍കാസമി, ജലാല്‍ വട്ടകപ്പാറ, പിയു.ഇര്‍ഷാദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാറക്കടവ്‌, കൊടുവന്താനം, ഒന്നാംമൈല്‍ , കല്ലുങ്കല്‍ കോളനി, നാച്ചി കോളനി തുടങ്ങിയ പ്രദേശങ്ങളിലൂടെ ദേശീയ പാതയ്‌ക്ക്‌ സമാന്തരമായി കടന്നുപോകുന്ന പാത വഴി 26ാം മൈല്‍ ജംക്ഷനില്‍ നിന്നും കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിലേക്കും പേട്ടക്കവലയിലേക്കും വാഹനങ്ങള്‍ക്ക്‌ തിരക്ക്‌ ഒഴിവാക്കി എത്താന്‍ സാധിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രാരംഭ നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച 1.4 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ റോഡ്‌ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്‌.