നാട്ടിലെ താരം ” കു​ലു​ക്കിസർ​ബ​ത്ത് ”

KULUKKI-SARBATH-WEB
കാഞ്ഞിരപ്പള്ളി : മ​ല​ബാ​റി​ന്റെ സ്വ​ന്തം പാ​നീ​യമാ​യ കു​ലു​ക്കിസർ​ബ​ത്തി​ന് മ​ദ്ധ്യ​തി​രു​വി​താം​കൂ​റിലും പ്രി​യ​മേ​റു​ന്നു.

കാഞ്ഞിരപ്പള്ളി ഫെസ്റ്റിന്റെ പ്രധാന ആകർഷണം കു​ലു​ക്കിസർ​ബ​ത്ത് തന്നെ .

ശ​ബ​രി​മ​ല​തീർ​ത്ഥാ​ട​ന​കാല​ത്തെ ക​ച്ചവ​ടം ല​ക്ഷ്യ​മി​ട്ട് മ​ല​ബാ​റിൽ​നി​ന്നെ​ത്തു​ന്ന​വ​രാ​ണ് കു​ലു​ക്കി​സർ​ബ​ത്തി​ന്റെ ക​ച്ച​വ​ട​ക്കാർ.

എ​രു​മേ​ലി​യിലും പ​മ്പ​യിലും മാ​ത്ര​മാ​യി​രു​ന്നു മുൻ​കാ​ല​ങ്ങളിൽ ക​ച്ച​വ​ടം തീർ​ത്ഥാ​ട​ന​പാ​ത​കളിൽ മാ​ത്ര​മല്ല തി​ര​ക്കു​ള​ള മ​​റ്റു പാ​ത​യോ​ര​ങ്ങ​ളി​ലും​കു​ലു​ക്കി​സർബ​ത്ത് ല​ഭ്യ​മാ​ണ്. നാ​ര​ങ്ങ,ഉ​പ്പ്,മു​ള​ക്,ഇ​ഞ്ചി,പ​ഞ്ച​സാ​ര,കി​സ്​മ​സ്,എ​ന്നി​വ​കൂ​ടാ​തെ മ​ല​ബാ​റി​ന്റെ പ്ര​ത്യേ​ക​രു​ചി​ക്കൂട്ടും ഐസും ചേർ​ത്ത് ഒ​രു ഗ്ലാ​സു​ലി​ട്ട് മ​​റ്റൊ​രു ഗ്ല്‌സു​കൊ​ണ്ടു​മൂ​ടി നല്ലതു​പോ​ലെ കു​ലു​ക്കി​ക്ക​ഴി​യു​മ്പോൾ കു​ലു​ക്കി​സർബ​ത്ത് റെ​ഡി​യാ​കും.

ക്ഷീ​ണി​ച്ചു​വ​രു​ന്ന​വർ​ക്ക് വി​ശപ്പും ദാഹവും തീർക്കാൻ ഇ​തു​ധാ​രാ​ളം.20 രൂ​പ​യാ​ണ് വില.

കോ​ഴി​ക്കോ​ടൻ​കു​ലൂ​ക്കി​സർ​ബ​ത്ത്,മ​ല​ബാ​റി​കു​ലു​ക്കി​സർബ​ത്ത് എ​ന്നീ പേ​രു​കളിൽ മ​ല​ബാ​റിൽ​നി​ന്നെ​ത്തു​ന്ന​വ​രാ​യി​രു​ന്നു ഇ​തി​ന്റെ ക​ച്ച​വ​ട​ക്കാ​രെ​ങ്കിൽ ഇ​പ്പോൾ ഇവിടുത്തുകാരും ഇ​തേ​പേരിൽ ഇ​തേ രുചി​യോ​ടെ കു​ലു​ക്കി​സർ​ബ​ത്തി​ന്റെ ക​ച്ച​വ​ട​ക്കാ​രാ​യി മാ​റി​യി​ട്ടുണ്ട്.