നാലംഗ സംഘം യുവതിയെ ഇരുമ്പു വടികള്‍ കൊണ്ട് തല്ലിച്ചതച്ചു. … വീഡിയോ കാണുക

ആളുകള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കെ നാലംഗ സംഘം യുവതിയെ ഇരുമ്പു വടികള്‍ കൊണ്ട് തല്ലിച്ചതച്ചു. പട്ടാപ്പകല്‍ നഗര മധ്യത്തില്‍ നടന്ന സംഭവത്തില്‍ യുവതിയെ രക്ഷപ്പെടുത്താന്‍ ചുറ്റും കൂടി നിന്ന ഒരാള്‍ പോലും ഇടപെട്ടില്ല. അക്രമികളെ തടയാന്‍ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി ശ്രമിച്ചപ്പോള്‍ സംഘത്തിലെ ഒരാള്‍ കുട്ടിയെയും മര്‍ദ്ദിച്ചു.

ലുധിയാനയിലെ പ്രേം നഗര്‍ മേഖലയിലെ ധന്‍ദാരി റോഡിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പറയുന്നു.

പ്രേം നഗര്‍ സ്വദേശിയായ ഗീതയെന്ന 32 കാരിയാണ് മര്‍ദ്ദനത്തിന് ഇരയായത്. മനോജ് എന്നയാള്‍ തന്റെ കൈയില്‍നിന്ന് 20,000 രൂപ കടം വാങ്ങിയതായും പല വട്ടം ചോദിച്ചിട്ടും തരാത്തതിനാല്‍ നഗരമധ്യത്തില്‍ വെച്ച് ഇയാളോട് അത് തിരിച്ചു ചോദിച്ചുവെന്നും പ്രകോപിതനായ മനോജ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഗീത പറഞ്ഞു.