നാലാം നിലയിൽ നിന്നും താഴേക്ക്‌ വീണ ബാലൻ അത്ഭുതകരമായി രക്ഷപെട്ടു

4
ചൈനയിലാണ് ഈ സംഭവം നടന്നത്. അഞ്ചു വയസ്സുകാരൻ Wenbo തന്റെ പിതാവിന്റെ ഒപ്പം നാലാം നിലയിലുള്ള അവരുടെ ഫ്ലാറ്റിൽ ഉറക്കത്തിൽ ആയിരുന്നു .

ഉറക്കം ഉണർന്ന പിതാവ് Wang Zhicheng മകനെ ഉണർത്താതെ ഫ്ലാറ്റിന്റെ താഴെയുള്ള കടയിൽ ചില സാധനങ്ങൾ വാങ്ങുവാൻ വേണ്ടി പോയി . താൻ തിരിച്ചു വരുന്നത് വരെ മകൻ ഉറങ്ങിക്കോളും എന്നാണ് പിതാവ് വിചാരിച്ചത്.

എന്നാൽ പിതാവ് പോയ ഉടൻ കുട്ടി ഉണർന്നു . അച്ഛനെ കാണാതെ പരിഭ്രമിച്ച കുട്ടി ജന്നൽ തുറന്നു പുറത്തേക്കു ഇറങ്ങുവാൻ ശ്രമിച്ചു . എന്നാൽ കാൽ വഴുതി കുട്ടി താഴേക്ക് വീണു.

തൊട്ടു താഴെ ഉള്ള എയർ കണ്ടിഷനർ കുട്ടിക്ക് രക്ഷയായി . അതിന്റെ ഇടയിൽ കുരുങ്ങി പോയ കുട്ടി താഴെ പോകാതെ അവിടെ തങ്ങി കിടന്നു .

കുട്ടിയുടെ കരച്ചിൽ കേട്ട അയൽക്കാരൻ ഈ ദാരുണ രംഗം കണ്ടു ഞെട്ടി പോയി . അയാൾ ഉടൻ തന്നെ മറ്റു അയല്ക്കാരെ വിളിച്ചു വരുത്തി. അവർ താഴെ നിന്നും മുകളിൽ നിന്നും പരിശ്രമിച്ചു കുട്ടിയെ രക്ഷ പെടുത്തി ..

1

2

3

5