നാല്‌ ഓസ്‌കാര്‍ പുരസ്കാരങ്ങളുമായി ‘ലൈഫ്‌ ഓഫ്‌ പൈ’

lifr of pieസംവിധാനം, പശ്‌ചാത്തല സംഗീതം, ഛായാഗ്രഹണം, വിഷ്വല്‍ ഇഫക്‌ട് എന്നീ ഇനങ്ങളിലെ മികവിന്‌ ‘ലൈഫ്‌ ഓഫ്‌ പൈ’ക്ക്‌ നാല്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍. 2001 ല്‍ പ്രസിദ്ധീകരിച്ച യാന്‍ മാര്‍ട്ടലിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഈ ചിത്രം. നടുക്കടലില്‍ ഒരു കടുവയ്‌ക്കൊപ്പം ചെറിയ ബോട്ടില്‍ അകപ്പെട്ടുപോകുന്ന ഇന്ത്യന്‍ ബാലനാണ്‌ ‘ലൈഫ്‌ ഓഫ്‌ പൈ’യിലെ നായകന്‍. ആറു വര്‍ഷത്തിലേറെ
സമയമെടുത്താണ്‌ ചിത്രം പൂര്‍ത്തീകരിച്ചത്‌. ലോകത്താകമാനം വന്‍ വിജയമാണ്‌ ‘ലൈഫ്‌ ഓഫ്‌ പൈ’ നേടിയത്‌.

ഹോങ്കോങ്ങുകാരനായ ആങ്‌ ലീയാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. നടുക്കടലില്‍ കടുവയ്‌ക്കൊപ്പം ബോട്ടിലകപ്പെട്ടു പോകുന്ന ബാലന്റെ വേഷം ചെയ്‌ത സൂരജ്‌ ശര്‍മ്മ മലയാളിയാണ്‌. ഇര്‍ഫാന്‍ ഖാന്‍, അദില്‍ ഹുസൈന്‍, തബു തുടങ്ങിയവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രമുഖ അഭിനേതാക്കള്‍. ലൈഫ്‌ ഓഫ്‌ പൈയുടെ സംവിധായകന്‍ ആംഗ്‌ ലീയുടെ ബ്രേക്ക്‌ ബാക്ക്‌ മൗണ്ടന്‍ എന്ന ചിത്രത്തിന്‌ മുന്‍പ്‌ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കിട്ടിയിട്ടുണ്ട്‌.