നാ​ലു രൂ​പ താ​ഴ്ത്തി റ​ബ​ർ വ്യാ​പാ​രം; ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ടം

റ​​ബ​​ർ ബോ​​ർ​​ഡ് പ്ര​​ഖ്യാ​​പി​​ത റ​​ബ​​ർ വി​​ല​​യും വ്യാ​​പാ​​രി വി​​ല​​യും ത​​മ്മി​​ൽ കി​​ലോ​​യ്ക്ക് നാ​​ലു രൂ​​പ​​യു​​ടെ വ്യ​​ത്യാ​​സം. റ​​ബ​​ർ വി​​ല​​യി​​ലെ ഈ ​​അ​​ന്ത​​ര​​ത്തി​​ലു​​ള്ള ലാ​​ഭം ഒ​​രു നി​​ര വ്യാ​​പാ​​രി​​ക​​ൾ​​ക്ക്. അ​​ന്താ​​രാ​​ഷ്ട്ര വി​​ല ഉ​​യ​​രു​​ന്ന​​തി​​നാ​​ലും ആ​​ഭ്യ​​ന്ത​​ര​​ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ലും അ​​ടു​​ത്ത​​യാ​​ഴ്ച റ​​ബ​​ർ വി​​ല കി​​ലോ​​യ്ക്ക് 150 രൂ​​പ വ​​രെ ഉ​​യ​​രു​​മെ​​ന്നാ​​ണ് വി​​പ​​ണി സൂ​​ച​​ന.

ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന് റ​​ബ​​ർ വാ​​ങ്ങി അ​​ശാ​​സ്ത്രീ​​യ​​മാ​​യ ഗ്രേ​​ഡി​​ന്‍റെ പേ​​രി​​ൽ ര​​ണ്ടും മൂ​​ന്നും ഇ​​ന​​ങ്ങ​​ളാ​​യി തി​​രി​​ഞ്ഞ് ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രെ ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന​​ത് വ്യാ​​പ​​ക​​മാ​​ണ്. റ​​ബ​​ർ ഷീ​​റ്റ് പു​​ക​​പ്പു​​ര​​ക​​ളി​​ൽ ത​​യാ​​റാ​​ക്കി ഒ​​രു​​മി​​ച്ചു വി​​ൽ​​ക്കു​​ന്ന വ​​ൻ​​കി​​ട ക​​ർ​​ഷ​​ക​​രെ ചൂ​​ഷ​​ണം ചെ​​യ്യാ​​നാ​​വി​​ല്ല. റ​​ബ​​ർ ബോ​​ർ​​ഡ് വി​​ജി​​ല​​ൻ​​സ് വി​​ഭാ​​ഗം മാ​​സ​​ങ്ങ​​ളാ​​യി ക​​ട​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നി​​ല്ല.

ആ​​ർ​​എ​​സ്എ​​സ് -മൂ​​ന്ന്, നാ​​ല് ഗ്രേ​​ഡു​​ക​​ളു​​ടെ പേ​​രി​​ൽ ന​​ട​​ക്കു​​ന്ന ത​​രം​​തി​​രി​​ക്ക​​ലി​​നെ​​തി​​രെ ക​​ർ​​ഷ​​ക​​ർ ഉ​​യ​​ർ​​ത്തു​​ന്ന ന്യാ​​യ​​മാ​​യ പ​​രാ​​തി റ​​ബ​​ർ ബോ​​ർ​​ഡ് പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ലെ​​ന്ന് വ്യാ​​പ​​ക​​മാ​​യ പ്ര​​തി​​ഷേ​​ധ​​മു​​ണ്ട്. റ​​ബ​​ർ ഷീ​​റ്റ് സം​​സ്ക​​ര​​ണം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് വേ​​ണ്ട​​വി​​ധ​​ത്തി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ​​വും റ​​ബ​​ർ ബോ​​ർ​​ഡ് ന​​ൽ​​കു​​ന്നി​​ല്ല.

ആ​​ർ​​എ​​സ്എ​​സ് നാ​​ല് 140 രൂ​​പ​​യും ത​​രം​​തി​​രി​​ക്കാ​​ത്ത ഇ​​ന​​ത്തി​​ന് 138 രൂ​​പ​​യു​​മാ​​ണ് വ്യാ​​പാ​​രി​​ക​​ൾ ന​​ൽ​​കു​​ന്ന​​ത്. റ​​ബ​​ർ​​ഷീ​​റ്റ് ല​​ഭ്യ​​ത തീ​​രെ കു​​റ​​ഞ്ഞ​​തി​​നാ​​ൽ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്ക് വി​​പ​​ണി​​യി​​ൽ നി​​ന്ന് ഷീ​​റ്റ് വാ​​ങ്ങു​​ന്നു​​ണ്ട്. വി​​ല ദി​​വ​​സ​​വും ഉ​​യ​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ ഒ​​രാ​​ഴ്ച ഷീ​​റ്റ് സ്റ്റോ​​ക്ക് ചെ​​യ്ത വ്യാ​​പാ​​രി​​ക​​ൾ​​ക്ക് വ​​ലി​​യ സാ​​ന്പ​​ത്തി​​ക ലാ​​ഭ​​മാ​​ണു​​ണ്ടാ​​യ​​ത്.

ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ കി​​ലോ​​യ്ക്ക് 20 രൂ​​പ​​യു​​ടെ വി​​ല വ​​ർ​​ധ​​ന​​യാ​​ണ് റ​​ബ​​റി​​നു​​ണ്ടാ​​യ​​ത്. തൂ​​ക്കു​​കൂ​​ലി, തൊ​​ഴി​​ലാ​​ളി​​ച്ചെ​​ല​​വ് തു​​ട​​ങ്ങി​​യ ന്യാ​​യ​​ങ്ങ​​ൾ നി​​ര​​ത്തി റ​​ബ​​ർ​​ബോ​​ർ​​ഡ് വി​​ല​​യേ​​ക്കാ​​ൾ ഏ​​റെ താ​​ഴ്ത്തി​​യാ​​ണ് വ്യാ​​പാ​​രി​​ക​​ൾ ഷീ​​റ്റ് വാ​​ങ്ങു​​ന്ന​​ത്.

ഒ​​രു കി​​ലോ ഷീ​​റ്റി​​ന് മു​​ൻ​​പ് പ​​ര​​മാ​​വ​​ധി ര​​ണ്ടു രൂ​​പ വി​​ല കു​​റ​​യ്ക്കാ​​റു​​ണ്ടാ​​യി​​രു​​ന്ന ഡീ​​ല​​ർ​​മാ​​ർ ത​​രം​​തി​​രി​​വി​​ന്‍റെ പേ​​രി​​ൽ നാ​​ലും അ​​ഞ്ചും രൂ​​പ വ​​രെ താ​​ഴ്ത്തി ഷീ​​റ്റ് വാ​​ങ്ങു​​ന്പോ​​ഴും റ​​ബ​​ർ ബോ​​ർ​​ഡ് വി​​പ​​ണി​​യി​​ൽ ഇ​​ട​​പെ​​ടു​​ന്നി​​ല്ല. ഒ​​ട്ടു​​പാ​​ലി​​നും ക​​പ്പ്ലം​​പി​​നും വി​​ല കി​​ലോ​​യ്ക്ക് 15 രൂ​​പ​​യോ​​ളം ഉ​​യ​​ർ​​ന്നി​​ട്ടും വ്യാ​​പാ​​രി​​ക​​ൾ ഏ​​പ്രി​​ൽ മാ​​സ​​ത്തെ വി​​ല​​യാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ൽ​​കു​​ന്ന​​ത്.

അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ റ​​ബ​​ർ വി​​ല കി​​ലോ​​യ്ക്ക് 135 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ വ്യ​​വ​​സാ​​യി​​ക​​ൾ​​ക്ക് ഒ​​രു കി​​ലോ റ​​ബ​​ർ തീ​​രു​​വ അ​​ട​​ച്ച് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ കി​​ലോ​​യ്ക്ക് 170 രൂ​​പ​​യി​​ലേ​​റെ ചെ​​ല​​വു​​വ​​രും. ഈ ​​നി​​ല​​യി​​ൽ റ​​ബ​​ർ ആ​​ഭ്യ​​ന്ത​​ര വി​​ല വ​​രും വാ​​ര​​ങ്ങ​​ളി​​ലും മെ​​ച്ച​​പ്പെ​​ടും.

നി​​ല​​വി​​ലെ വി​​ല മെ​​ച്ച​​പ്പെ​​ട​​ലി​​ന്‍റെ നേ​​ട്ടം വ്യാ​​പാ​​രി​​ക​​ൾ​​ക്ക് മാ​​ത്ര​​മാ​​യ​​തി​​നാ​​ൽ ഷീ​​റ്റ് സ്റ്റോ​​ക്ക് ചെ​​യ്യു​​ന്ന​​താ​​ണ് നേ​​ട്ട​​മെ​​ന്ന് ക​​ർ​​ഷ​​ക സം​​ഘ​​ട​​നാ​​പ്ര​​തി​​നി​​ധി​​ക​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വേ​​ന​​ൽ അ​​വ​​ധി​​ക്കു​​ശേ​​ഷം ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ റ​​ബ​​റി​​ന് ക​​ന​​ത്ത ക്ഷാ​​മ​​മാ​​ണ് നേ​​രി​​ടു​​ന്ന​​ത്. ഷീ​​റ്റി​​ന് ഉ​​യ​​രു​​ന്ന അ​​തേ നി​​ര​​ക്കി​​ൽ ലാ​​റ്റ​​ക്സി​​നും ഒ​​ട്ടു​​പാ​​ലി​​നും വി​​ല ഉ​​യ​​രു​​ക​​യാ​​ണ്.