നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ യൂണിറ്റ് ​ഉ​ദ്ഘാ​ട​നം

എ​രു​മേ​ലി: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ എ​രു​മേ​ലി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​തവഹിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി. ആ​ന്‍റ​ണി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ​ൻ പാ​റാ​യി​ൽ, കെ.​എ​സ്. മാ​ത്യു, പ്ര​മീ​ള ടീ​ച്ച​ർ, ജോ​ർ​ജ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി വി.​എ​സ് പീ​രു​കൂ​ട്ടി- ര​ക്ഷാ​ധി​കാ​രി, ബെ​ന്നി കാ​ര​യ്ക്കാ​ട്ട്- പ്ര​സി​ഡ​ന്‍റ്, ടി.​ആ​ർ. മ​ധു​സൂ​ദ​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​ർ.​എ​ൻ. ര​മേ​ഷ് കു​മാ​ർ-​സെ​ക്ര​ട്ട​റി, എ​ൻ.​ടി. ജോ​സ​ഫ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, തോ​മ​സ് മാ​ത്യു -ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.