നികുതി വര്‍ദ്ധനയ്‌ക്കെതിരെ ധര്‍ണ നടത്തി

എരുമേലി: നികുതി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ്. പ്രവര്‍ത്തകര്‍ മുണ്ടക്കയം വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി.

ജില്ലാ ഉപാദ്ധ്യക്ഷ കെ.ജി. രമാദേവി ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.കെ.കരുണാകരന്‍,കെ.കെ.നടരാജന്‍,മേഖലാ സെക്രട്ടറി എന്‍.ആര്‍. വേലുക്കുട്ടി,എം.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജയചന്ദ്രന്‍,ഷാജി മോഹന്‍,കെ.ആര്‍.രതീഷ്,കെ.കെ. സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി