നിത്യസൗന്ദര്യത്തിനു ഒച്ച്‌ ചികിത്സ ..

കാലം കഴിയുംതോറും സൗന്ദര്യം കുറഞ്ഞു വരുന്നത് ഏറ്റവും അധികം വിഷമിപ്പിക്കുനതു സിനിമ താരങ്ങളെ ആണ് . എന്നാൽ അതിനൊരു പരിഹാരം ജപ്പാനിൽ കണ്ടു പിടിച്ചിരിക്കുന്നു .
beauty snail 1

ഇത് വളരെ എളുപ്പം സാധിക്കുന്നതാണ് . ദേഹം മുഴുവൻ ഒരു ക്രീം പുരട്ടിയിട്ട്‌ അതിലൂടെ ഒച്ച്‌ ( Snail )
എന്ന് വിളിക്കുന്ന ജീവിയെ വിടുക . ഒച്ചിന്റെ ദേഹത്ത് നിന്നും പുറപ്പെടുന്ന മ്യുക്കാസ് നമ്മുടെ ത്വക്കിന് നവ ഉന്മേഷം തരുന്നു . അതോടൊപ്പം ത്വക്കിന് തണുപ്പും, നവ ജീവനും പ്രദാനം ചെയ്യും . പഴയ മരിച്ച കോശങ്ങളെ നീക്കം ചെയ്തു അവിടെ പുതിയ കോശങ്ങളെ വളരുവാൻ സഹായിക്കും .. അങ്ങനെ നിങ്ങളുടെ പഴയ സൌന്ദര്യം വേണ്ടെടുത്തു നിങ്ങൾക്ക് നിത്യ യൌവനം തരും.

ഒച്ചിന്റെ മ്യുക്കസിന്റെ ഉള്ളിൽ hyularonic acid, protein , antioxidants എന്നിവ അടങ്ങിയിട്ടുണ്ട് . ഇവയാണ് ത്വക്കിന് പുതു ജീവൻ പ്രദാനം ചെയ്യുന്നത് .

ജപ്പാനിൽ ടോകിയോയിൽ ബ്യുട്ടി പാർലർകളിൽ ഈ സൌന്ദര്യ ചികിത്സ തുടങ്ങി കഴിഞ്ഞു . ഒരു മണികൂർ ചികിത്സ ഏകദേശം പതിനയ്യായിരം രൂപ കൊടുക്കണം . അവർ നിങ്ങളുടെ മുഖം നന്നായി കഴുകി ക്രീം പുരട്ടി അതിലൂടെ ഒച്ചിനെ വിടും. അവ നടന്നു പോയി നിങ്ങളുടെ മുഖംത്തു അവയുടെ വിസർജങ്ങൾ തേച്ചു പിടിപ്പിച്ചു ,വേണ്ടത് ചെയ്തു നിങ്ങളെ നല്ല സുന്ദരി കുട്ടിയാക്കി മാറ്റും .
beauty snail 2

beauty snail 3