നിരപ്പേല്‍ ട്രസ്റ്റ് ശാസ്ത്രപ്രതിഭാ പുരസ്‌കാര പുരസ്‌കാരം അഗ്നി മിസൈല്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ.ടെസ്സി തോമസിന് സമ്മാനിച്ചു

നിരപ്പേല്‍ ട്രസ്റ്റ് ശാസ്ത്രപ്രതിഭാ പുരസ്‌കാര പുരസ്‌കാരം അഗ്നി മിസൈല്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ.ടെസ്സി തോമസിന് സമ്മാനിച്ചു

കാഞ്ഞിരപ്പള്ളി: നിരപ്പേല്‍ ട്രസ്റ്റ്, സെന്റ് ആന്റണീസ് കോളേജ് എന്നിവ സംയുകതമായി നല്‍കുന്ന പ്രഥമ ശാസ്ത്രപ്രതിഭാ പുരസ്‌കാരം അഗ്നി മിസൈല്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ.ടെസ്സി തോമസിന് ഇന്ന് സമ്മാനിച്ചു

17ന് രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അവാര്‍ഡ് സമ്മാനിച്ചു . എം.ജി.സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും നിരപ്പേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാനുമായ ഡോ.എ.ടി. ദേവസ്യ അധ്യക്ഷത വഹിച്ചു.

ഡോ.ആന്റണി നിരപ്പേല്‍ ആമുഖ പ്രഭാഷണവും രൂപതാ വികാരി ജനറല്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി . ആതുര സേവന രംഗത്ത് മികച്ച സംഭാവന നല്‍കിയ കിംസ് ഡയറക്ടര്‍ ഡോ.എം.എ.മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു .

മലയോര മേഖലയില്‍ വിദ്യാഭ്യാസ രംഗത്ത് തനതുമുദ്ര പതിപ്പിച്ച ഡോ.ആന്റണി നിരപ്പേലിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റും കോളേജും സമൂഹനന്മ ലക്ഷ്യമാക്കിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രരംഗത്തെ മികവിനൊപ്പം രാജ്യപുരോഗതിക്കുള്ള സംഭാവനകള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡിന് ഡാ.ടെസ്സി തോമസിനെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 50001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

3-web-nirappel-award-tessy-joseph

4-web-nirappel-award-tessy-thomas
2-web-nirappel-award-tessy-thomas

1-web-nirappel-award-tessy-thomas
5-web-nirappel-award-tessy-joseph