നിര്‍ദ്ധനര്‍ക്കായി ആംബുലന്‍സ് സര്‍വ്വീസ്‌

മുക്കൂട്ടുതറ: മുട്ടപ്പള്ളിയില്‍ നിരാലംബരും നിര്‍ദ്ധനരുമായ രോഗികള്‍ക്കായി ആംബുലന്‍സ് സൗകര്യം സജ്ജമാക്കുന്നു.

ഇതിനായി മുട്ടപ്പള്ളിയിലെ സേവന സന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയില്‍ ദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. നേത്രദാനം, അവയവദാന സമ്മതപത്രം എന്നിവയും സംഘടന ലക്ഷ്യമിടുന്നു. വരുന്ന ആഗസ്ത് 31 ന് പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും.

സൊസൈറ്റി ഭാരവാഹികളായി സജിമോന്‍ കെ.ജി. (ചെയര്‍മാന്‍), അജേഷ് വിജി (പ്രസിഡന്റ്), ഷിനുക്കുട്ടന്‍ (സെക്രട്ടറി), ഇ.കെ.സന്തോഷ് (ഖജാന്‍ജി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.