നിറതോക്കുമായി കളിക്കുന്നതിനിടെ അമേരിക്കയില്‍ അഞ്ചുവയസുകാരന്‍ രണ്ടുവയസുകാരി സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി

1

കെന്റുക്കി: അമേരിക്കയില്‍ അഞ്ചു വയസുകാരന്‍ രണ്ടുവയസുള്ള സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി. തെക്കന്‍ കെന്റുക്കിയിലെ കുംബര്‍ലാന്‍ഡ് പ്രവിശ്യയിലായിരുന്നു സംഭവം.
തോക്കുമായി കളിക്കുന്നതിനിടെ ക്രിസ്റ്യാന്‍ തന്റെ സഹോദരി കരോളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മ സ്റെഫാനി സ്പാര്‍ക് കണ്ടത് നെഞ്ചില്‍ വെടിയേറ്റു പിടയുന്ന പിഞ്ചുകുഞ്ഞിനെയാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കാണ് ക്രിസ്റ്യാന്‍ കളിക്കാന്‍ ഉപയോഗിച്ചത്. ഇത് കുട്ടിക്കു സമ്മാനമായി ലഭിച്ചതാണ്. തോക്കിനുള്ളിലെ തിരകള്‍ മാറ്റാന്‍ വീട്ടുകാര്‍ മറന്നുപോയതാണ് കുരുന്നിന്റെ ദാരുണ അന്ത്യത്തില്‍ കലാശിച്ചത്.

സംഭവത്തെ അപകടമരണമായി കണക്കാക്കുമെന്ന് കുംബര്‍ലാന്‍ഡ് പ്രവിശ്യാ അധികാരി ഗാരി വൈറ്റ് പറഞ്ഞു. കേസെടുക്കുമോ എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് വക്താവ് ബില്ലി ഗ്രിഗറി അറിയിച്ചു. അമേരിക്കന്‍ ഗ്രാമമായ കെന്റുക്കിയില്‍ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തോക്കുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടുന്നവരാണ്. ഇതു വളരെ അഭിമാനകരമായാണ് ഇവിടുത്തെ ജനങ്ങള്‍ കരുതുന്നത്.

“ഇത് ദൈവത്തിന്റെ തീരുമാനം ആണ്.. നമുക്ക് തടുക്കുവാൻ പറ്റില്ല .. അവൾക്കു പോകേണ്ട സമയം ആയപ്പോൾ അവൾ പോയെന്നു കരുതിയാൽ മതി..” മരിച്ച കുട്ടിയുടെ മുത്തശ്ശി പറഞ്ഞു . അവൾ ഇപ്പോൾ സ്വർഗത്തിൽ ദൈവത്തിന്റെ കരങ്ങളിൽ ഇരിപ്പുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട് , അവർ കൂട്ടിച്ചേർത്തു .

ഈ കുട്ടി ഉപയോഗിച്ച തോക്ക് , Keystone Sporting Arms എന്ന തോക്ക് നിർമ്മാണ കമ്പനി കുട്ടികൾക്ക് വേണ്ടി നിര്മ്മിച്ച തോക്കാണ് .” എന്റെ ആദ്യത്തെ തോക്ക് “എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി പ്രതേക പരസ്യം ചെയ്തു നിർമിച്ചതാണ് അത്. കമ്പനി അവരുടെ വെബ്‌സൈറ്റിൽ കൊടുത്ത പരസ്യം താഴെ കൊടുത്തിരിക്കുന്നു .. കുട്ടികളെ തോക്ക് ഉപയോഗിക്കുവാൻ പ്രലോഭിക്കുന്ന തരത്തിൽ ആണ് പരസ്യം കൊടുത്തിരിക്കുന്നത്‌ .

ഈ തോക്ക് അത് ഉപയോഗിച്ച കുട്ടിക്ക് പിറന്നാൾ സമ്മാനം ആയി വാങ്ങി കൊടുത്തതാണ് ..

ഇവിടെ ആരാണ് കുറ്റക്കാർ … ഇത് കുട്ടികൾക്ക് കളിക്കുവാൻ വേണ്ടി ആണ് എന്ന് പരസ്യം കൊടുത്ത കമ്പനിയോ ? അതോ ഇത് കുട്ടിക്ക് കളിക്കുവാൻ വാങ്ങി കൊടുത്ത മാതാപിതാക്കളോ അതോ അത് ഉപയോഗിച്ച് വെടി വച്ച അഞ്ചു വയസ്സുകാരാൻ കുട്ടിയോ …?

2

3

4

advt from Keystone sporting Arms