നി​ലം പൊ​ത്താ​റാ​യ കൂ​ര​യി​ൽ ത​ള​ർ​ന്ന് പ​ഞ്ച​മി, അ​ന​ങ്ങാ​നാ​വാ​തെ രാ​ജ​പ്പ​ൻ…

എ​രു​മേ​ലി: ശ​രീ​രം ഒ​രു​വ​ശം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ വൃ​ദ്ധ​യാ​യ പ​ഞ്ച​മി​ക്ക​രി​കി​ൽ ഒ​ന്ന​ങ്ങാ​നാ​വാ​തെ വ​യോ​ധി​ക​നാ​യ ഭ​ർ​ത്താ​വ് രാ​ജ​പ്പ​ൻ. വാ​ർ​ധ​ക്യ​ത്തി​ലും രോ​ഗ​ങ്ങ​ളി​ലു​മാ​യ ഇ​വ​ർ​ക്കൊ​പ്പം ചോ​ർ​ന്നൊ​ലി​ച്ച് ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ മ​ക​ളും മ​രു​മ​ക​നും മൂ​ന്ന് പി​ഞ്ചു​കു​ട്ടി​ക​ളും.

കാ​റ്റൊ​ന്ന് ശ​ക്ത​മാ​യി വീ​ശി​യാ​ൽ ആ​ടി​യു​ല​യു​ന്ന വീ​ട് ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്തി​യേ​ക്കാം. ദാ​രി​ദ്യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ വേ​ണ്ടു​വോ​ള​മു​ള​ള ഈ ​കു​ടി​ൽ എ​രു​മേ​ലി​യി​ലെ ശ്രീ​നി​പു​രം കോ​ള​നി​യി​ലാ​ണ്. മു​ത്ത​ശി​യാ​യ പാ​ല​യ്ക്കാ​പ്പ​റ​മ്പി​ൽ പ​ഞ്ച​മി ശ​രീ​രം ത​ള​ർ​ന്ന് കി​ട​പ്പി​ലാ​ണ്. കി​ട​ക്ക​യി​ൽ കി​ട​ന്നാ​ണ് പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ. ഭ​ർ​ത്താ​വ് രാ​ജ​പ്പ​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​നാ​വി​ല്ല. രോ​ഗി​യാ​യ ഇ​രു​വ​ർ​ക്കു​മൊ​പ്പം ഇ​ള​യ മ​ക​ളും കൂ​ലി​പ്പ​ണി​കാ​ര​നാ​യ ഭ​ർ​ത്താ​വും മൂ​ന്ന് പി​ഞ്ചു​കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടു​ന്ന കു​ടും​ബ​വു​മു​ണ്ട്. ര​ണ്ട് ആ​ൺ​മ​ക്ക​ളും നാ​ല് പെ​ൺ​മ​ക്ക​ളു​മാ​യി​രു​ന്നു പ​ഞ്ച​മി​ക്കും രാ​ജ​പ്പ​നും. ഇ​ള​യ മ​ക​ൻ ര​ണ്ട് വ​ർ​ഷം മു​മ്പും ജ്യേ​ഷ്ട​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

നാ​ല് പെ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ മ​ക​ളും ഭ​ർ​ത്താ​വു​മാ​ണ് ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് മ​രു​ന്നി​ന് പോ​ലും കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​രു​മ​ക​ന്‍റെ വ​രു​മാ​നം തി​ക​യി​ല്ല. ചോ​ർ​ന്നൊ​ലി​ക്കാ​ത്ത വീ​ടി​നാ​യി ഈ ​കു​ടും​ബം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളൊ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് അ​വ​സാ​ന പ്ര​തീ​ക്ഷ. പ​ക്ഷെ, കാ​ല​വ​ർ​ഷം നേ​ര​ത്തെ തു​ട​ങ്ങി​യ പ്ര​തീ​തി​യാ​ണ് ഇ​പ്പോ​ൾ. ക​ന​ത്ത മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലു​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ല്ല. പ​ഴ​കി ദ്ര​വി​ച്ച് ഇ​ള​കി​യ മേ​ൽ​ക്കൂ​ര എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ലം പൊ​ത്താം. ഭി​ത്തി​യും ത​റ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ത​ക​ർ​ന്നു​ക​ഴി​ഞ്ഞു.

നാ​ട്ടൊ​രു​മ പു​രു​ഷ സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​രും എ​സ്ഡി​പി​ഐ, ബി​ജെ​പി നേ​താ​ക്ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും ക​ഴി​ഞ്ഞ ദി​വ​സം ഈ ​വീ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷി​ത പാ​ർ​പ്പി​ട​വും ചി​കി​ത്സാ സ​ഹാ​യ​വും ല​ഭി​ച്ചി​ല്ല​ങ്കി​ൽ ഈ ​കു​ടും​ബം അ​പ​ക​ട​ത്തി​ലാ​കും. മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ​ക്ക് നാ​ട്ടൊ​രു​മ സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ഹാ​ഷിം, സി​നാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​പ്പം രാ​ഷ്ട്രീ​യ​ഭേ​ദ​മെ​ന്യെ ഈ ​കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​ത്വം ന​ൽ​കാ​ൻ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ.