നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ ഹ​സ്ത​വു​മാ​യി സാ​ന്തോം കോ​ള​ജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: റ​ബ​ർ മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യും സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​താ​യി സാ​ന്തോം കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അ​റി​യി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ലെ കോ​ഴ്സു​ക​ളു​ടെ ഫീ​സും പ​ഠ​ന ചെ​ല​വും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​നം. പ്ല​സ് വ​ണ്ണി​ന്‍റെ​യും എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ​യും പ്ര​വേ​ശ​നം കോ​ള​ജി​ൽ ന​ട​ന്നു വ​രു​ന്നു.

വാ​ർ​ഡ് മെം​ബ​റു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ത്തു​മാ​യി വ​രു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഫീ​സ് അ​നൂ​കൂ​ല്യം ല​ഭി​ക്കു​ക. വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, പ്ര​ഫ. അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ജോ​സ് കൊ​ട്ടാ​രം, ഇ.​ഡി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.