നീര്‍ത്തട പദ്ധതിയുടെ തുക കര്‍ഷകര്‍ക്കു പ്രയോജനകരമാക്കണമെന്ന്

എരുമേലി: പശ്ചിമഘട്ട നീര്‍ത്തട പദ്ധതിയില്‍ അവശേഷിച്ച ബാങ്കിലെ പലിശ തുക കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കി വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി.

കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ജോസഫ് കുരീക്കുന്നേലാണ് പരാതി നല്‍കിയത്. എരുമേലി കൃഷിഭവന്‍ മുഖേന ഒമ്പത് വര്‍ഷം മുമ്പ് നടപ്പിലാക്കിയ നീര്‍ത്തട പദ്ധതിയില്‍ എട്ടു ലക്ഷം രൂപയാണ് ഫണ്ടിന്റെ പലിശയായി ബാങ്കിലുള്ളത്. ഈ തുക ഉപയോഗിച്ച് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനും തോടിന് സംരക്ഷണഭിത്തി കെട്ടാനുമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു പകരം വനാതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് വേണ്ടി വനംവകുപ്പുമായി ചേര്‍ന്ന് കാട്ടുമൃഗങ്ങളെ തടയാന്‍ വൈദ്യുതിവേലി നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിരിക്കുന്നത്.

ഒരു ഏക്കര്‍ സ്ഥലത്ത് കൈയാല നിര്‍മിക്കുന്നതിന് 7000 രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും ഒരു ലോഡ് കല്ലിന് ഇതിന്റെ പകുതി തുകയാകുമെന്നിരിക്കെ തോട് സംരക്ഷണം വിജയിക്കില്ലെന്നും പരാതിയില്‍ പറയുന്നു. ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി കൃഷിക്കാര്‍ക്ക് പ്രയോജനരഹിതമായിരിക്കുമെന്നും പരാതിയിലുണ്ട്.