നൂറിന്റെ നിറവിൽ കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി ∙ എസ്എസ്എൽസി പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം.

എകെജെഎം ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 94 വിദ്യാർഥികളും വിജയിച്ച് തുടർച്ചയായി 53–ാം വർഷവും നൂറുമേനി കൊയ്തു. 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 132 വിദ്യാർഥികളും വിജയിച്ചു നൂറു ശതമാനം നേടി. നാലു കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 16 വിദ്യാർഥികളും വിജയിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 200 വിദ്യാർഥികളും വിജയിച്ചു. 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കപ്പാട് ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 24 വിദ്യാർഥികളും വിജയിച്ചു. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിലും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 195 വിദ്യാർഥികളിൽ 193 പേരും വിജയിച്ചു.