നൂറ്റൊന്നു വയസ്സിന്റെ ചെറുപ്പവുമായി വയലുങ്കല്‍ അച്ഛൻ

Fr-vayalumkal-web-1
കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി-കൂരംതൂക്ക് -വെള്ളനാടി-മുണ്ടക്കയം റോഡിന്റെ ഉദ്ഘാടന വേദിയില്‍ ഈ മാസം ഇരുപത്തഞ്ചിനു നൂറ്റൊന്നു വയസ് പൂര്‍ത്തിയാകുന്ന വയലുങ്കല്‍ അച്ഛനും,96 വയസു കഴിഞ്ഞ പുലിക്കുന്നേല്‍ അവിരാച്ചായനും എത്തിയത് നാട്ടുകാരെ അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.

തെക്കിന്റെ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന ഫാ അലക്സാണ്ടര്‍ വയലുങ്കല്‍ എന്ന വയലുങ്കലച്ചനു നൂറ്റൊന്നാം വയസിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല..അപാരമായ ഓര്‍മ്മശക്തി കാത്തു സൂക്ഷിക്കുന്ന അദ്ദേഹം താന്‍ മുന്‍പ് കാരികുളം വികാരിയായിരുന്നപ്പോള്‍ ഈ റോഡിനുവീതി കൂട്ടി സഞ്ചാരയോഗ്യമാക്കാന്‍ സഹിച്ച കഷ്ടപ്പാടുകളും അന്ന് ഇവിടെയുണ്ടായിരുന്ന പഴയകാല ആള്‍ക്കാര്‍ തന്നെ സഹായിച്ചതും സദസ്യരോട് വിവരിക്കുകയും ചെയ്തു.

അന്ന് തന്നോടൊപ്പം ഈ റോഡിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ഓര്‍മ്മയില്‍ കാത്തുസൂക്ഷിച്ച അദ്ദേഹം അത് സമ്മേളനത്തിന് തടിച്ചുകൂടിയ നാട്ടുകാരോട് വെളിപ്പെടുത്തുകയും ചെയ്തു.

അഞ്ചു മണിയോടെ സമ്മേളന വേദിയിലെത്തിയ അദ്ദേഹം ചീഫ് വിപ്പ് പി സി ജോര്‍ജ് എത്തുവാന്‍ വൈകുമെന്നറിഞ്ഞു വീതി കൂട്ടി ടാര്‍ ചെയ്ത റോഡിലൂടെ മുണ്ടക്കയം വരെ സഞ്ചരിച്ചു മടങ്ങിയെത്തുകയായിരുന്നു.വയലുങ്കല്‍ അച്ഛന്‍ റോഡിന്റെ ഉദ്ഘാടനത്തിനു എത്തുമെന്നറിഞ്ഞ പണ്ട് ആദ്ദേഹത്തോടൊപ്പം റോഡിനു വീതി കൂട്ടാന്‍ യത്നിച്ച 96 വയസുള്ള ഈ മേഖലയിലെ ആദ്യകാല പ്രമുഖ പ്ലാന്ററായ പുലിക്കുന്നേല്‍ അവിരാച്ചായാനും അച്ഛനോടൊപ്പം വേദി പങ്കിടാനെത്തുകയായിരുന്നു.

അച്ഛന്റെ നൂറ്റൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വേദിയില്‍ കേക്ക് മുറിച്ചു അദ്ദേഹത്തെ ആദരിച്ചു.
fr-vayalumkal-web-2

3-web-road