നേടുമാവ് ഓട്ടോഡ്രൈവേഴ്സ് സൊസൈറ്റി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

വാഴൂര്‍: നേടുമാവ് ഓട്ടോഡ്രൈവേഴ്സ് സൊസൈറ്റി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍എഡിടിഎസ് പ്രസിഡന്റ് കെ.എ. റിനോ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ. ചെറിയാന്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. മുകുന്ദന്‍, ജിജി അഞ്ചാനി, പഞ്ചായത്തംഗങ്ങളായ മോനാ പൊടിപ്പാറ, ഓമന അരവിന്ദാക്ഷന്‍, വി എന്‍ മനോജ്, സിപിഐ നിയോജക മണ്ഡലം സെക്രട്ടറി മോഹന്‍ ചേന്ദംകുളം, സിപിഎം വാഴൂര്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. ബൈജു കെ. ചെറിയാന്‍, പള്ളിക്കത്തോട് എസ്ഐ എം.ജെ. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.