നേതൃശിബിരം -2018

മുണ്ടക്കയം: എസ്. എന്‍. ഡി. പി. യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതൃശിബിരം -2018 മുണ്ടക്കയം ഗുരുദേവപുരം ഹാളില്‍ 16 ന് രാവിലെ പത്തു മുതല്‍ നടത്തും. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ശിബിരം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിക്കും.

ശിവഗിരി മഠാധിപതി വിശുദ്ധാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ആചാര്യസ്മൃതി കമ്മിറ്റി ചെയര്‍മാന്‍ സച്ചിദാനന്ദസ്വാമി മഹാസമാധി നവതി ആചരണം വിശദീകരണം നടത്തും. യോഗം കൗണ്‍സിലര്‍ പി. ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ തല മഹായതി പൂജ ഫണ്ട് യൂണിയന്‍ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകടിയേല്‍ കൈമാറും. യൂണിയന്‍ സെക്രട്ടറി അഡ്വ. പി. ജീരാജ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. പി. അനിയന്‍, ഷാജി ഷാസ്, തുടങ്ങിയവര്‍ പ്രസംഗിക്കും. ശ്രീനാരായണ ഗുരുദേവന്റെ 90-ാമത് മഹാ പരിനിര്‍വാണ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി 21 മുതല്‍ ഒക്‌ടോബര്‍ 31 വരെ ശിവഗിരി മഠത്തില്‍ വിവിധ പരിപാടികള്‍ നടത്തും. ഇതിന് മുന്നോടിയായാണ് ഹൈറേഞ്ച് യൂണിയനില്‍ 16ന് നേതൃസംഗമം, ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി ആചരണം, ഫണ്ട് വിശദീകരണയോഗം, യതിപൂജ ഫണ്ട് കൈമാറല്‍ എന്നിവ നടത്തുന്നത്. യൂണിയന് കീഴിലെ ശാഖായോഗം പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മാനേജിങ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃശിബിരത്തില്‍ പങ്കെടുക്കും.