നേത്ര പരിശോധനാ ക്യാംപ് നാളെ

മുണ്ടക്കയം ∙ സിഎസ്ഐ ഹോളി ട്രിനിറ്റി പള്ളി സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ ഒൻപതു മുതൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. ഹെൻട്രി ബേക്കർ ജൂനിയർ മെമ്മോറിയൽ സിഎസ്ഐ പാരിഷ് ഹാളിൽ നടക്കുന്ന ക്യാംപിൽ മെഡിക്കൽ കോളജ് നേത്ര വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടർമാർ നേതൃത്വം നൽകും. ചകിത്സയും മരുന്നും പൂർണമായും സൗജന്യമായിരിക്കുമെന്ന് ഇവക വികാരി റവ. ജോർജ് മാത്യു അറിയിച്ചു.