നേര്‍ക്കാഴ്ച ഇന്ന് സമാപിക്കും

ഏന്തയാര്‍:ഞര്‍ക്കാട് നീര്‍ത്തട വികസന പദ്ധതി നേര്‍ക്കാഴ്ച തിങ്കളാഴ്ച സമാപിക്കും. പദ്ധതിയുടെ ഭാഗമായി കര്‍ഷക വിദ്യാര്‍ഥി, യുവജന കൂട്ടായ്മകളും വിവിധ സംഗമങ്ങളും പാരിസ്ഥിതിക മല്‍സരങ്ങളും നടത്തിയിരുന്നു.

കെ.ആര്‍.നാരായണന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ്‌വിപ്പ് അധ്യക്ഷതവഹിക്കും. നേര്‍ക്കാഴ്ച പുസ്തകപ്രകാശനം ആന്‍േറാ ആന്റണി എം.പി.നിര്‍വഹിക്കും.