ന​ടീ​ൽ വ​സ്തു​ക്ക​ൾ വി​ത​ര​ണ​ത്തി​ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: റ​ബ​ർ​ബോ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​രും 2018-19 വ​ർ​ഷ​ത്തി​ൽ റ​ബ​ർ​കൃ​ഷി ചെ​യ്യു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​മാ​യ ക​ർ​ഷ​ക​രി​ൽ നി​ന്ന് ന​ടീ​ൽ വ​സ്തു​ക്ക​ൾ​ക്ക് നി​ശ്ചി​ത ഫാ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. റ​ബ​ർ​ബോ​ർ​ഡി​ന്‍റെ ക​രി​ക്കാ​ട്ടൂ​രു​ള്ള സെ​ൻ​ട്ര​ൽ ന​ഴ്സ​റി​യി​ൽ നി​ന്നാ​യി​രി​ക്കും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം. ആ​ർ​ആ​ർ​ഐ​ഐ 105. 414, 430 എ​ന്നീ ഇ​ന​ങ്ങ​ളി​ലു​ള്ള കു​റ്റി​തൈ​ക​ൾ, ക​പ്പു​തൈ​ക​ൾ, ബ​ഡ് വു​ഡ് എ​ന്നി​വ വി​ത​ര​ണ​ത്തി​നു​ണ്ടാ​യി​രി​ക്കും. ബ​ഡ് തൈ ​ഒ​ന്നി​ന് 30 രൂ​പ​യും കൈ​പ്പു​തൈ​യ്ക്ക് 90 രൂ​പ​യു​മാ​ണ് വി​ല. ക​പ്പു​ക​ൾ തി​രി​കെ ഏ​ൽ​പ്പി​ക്കു​ന്ന മു​റ​യ്ക്ക് ഏ​ഴു രൂ​പ പ്ര​കാ​രം തി​രി​കെ ന​ൽ​കു​ന്ന​താ​ണ്.

കൃ​ഷി ചെ​യ്യു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ർ​ഷ​ക​ർ ക​പ്പു​തൈ​ക​ൾ​ക്ക് 30 രൂ​പ പ്ര​കാ​രം മു​ൻ​കൂ​ർ അ​ട​ച്ച് തൈ​ക​ൾ ബു​ക്ക് ചെ​യ്യ​ണം. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന്‍റെ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ലും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ചും മേ​യ് മു​ത​ൽ തൈ​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ക്കും. ഫോ​ൺ: 04828 202261.