ന​ട​പ്പാ​ത​യി​ൽ മാ​ലി​ന്യം ത​ള്ളി

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ളി. വ​ഴി അ​ട​ച്ചാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന് ഇ​ട​തു​വ​ശം കോ​യി​പ്പ​ള്ളി റോ​ഡി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്നാ​ണ് ന​ട​പ്പാ​ത. റോ​ഡി​ൽ നി​ന്നു ര​ണ്ട​ടി ഉ​യ​ര​ത്തി​ൽ നാ​ല​ടി വീ​തി​യി​ൽ ത​റ​യി​ൽ ടൈ​ലും പ​തി​ച്ച് നി​ർ​മി​ച്ച് കൈ​വ​രി ഘ​ടി​പ്പി​ച്ച ന​ട​പ്പാ​ത ഉ​പ​യോ​ഗി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ലെ ട്രാ​ൻ​സ്ഫോ​മ​ർമറി​ന് താ​ഴെ കാ​ടു പി​ടി​ച്ച സ്ഥ​ല​ത്തും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്.
ടൗ​ണി​ലെ ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് കാ​ട് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​ബി​സി കേ​ബി​ൾ കൊ​ണ്ടുവ​ന്ന ത​ടി റോ​ളും മാ​ലി​ന്യ​ത്തി​ൽ ഉ​ൾ​പ്പെ​ടും.