ന​ന്മ നി​റ​ഞ്ഞ​വ​ൻ ജ​യ​ച​ന്ദ്ര​ൻ


പൊ​ൻ​കു​ന്നം: എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്നു ല​ഭി​ച്ച 20,000 രൂ​പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ച് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ 20ാം മൈ​ൽ ജ​യാ​ഭ​വ​നി​ൽ ജ​യ​ച​ന്ദ്ര​നാ​ണ് ഒ​ന്പ​തി​ന് രാ​വി​ലെ 11.20ന് ​ദേ​ശീ​യ പാ​ത 183 ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​നു മു​ൻ​വ​ശ​ത്തെ എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്നും പ​ണം ല​ഭി​ച്ച​ത്. സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ൻ. തൊ​ട്ടു​മു​ന്പ് എ​ടി​എ​മ്മി​ൽ നി​ന്നു പ​ണം പി​ൻ​വ​ലി​ച്ച ആ​രു​ടെ​യോ തു​ക​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. പ​രി​സ​ര​ത്തെ​ങ്ങും ആ​രെ​യും കാ​ണാ​തെ വ​ന്ന​തോ​ടെ ല​ഭി​ച്ച പ​ണം പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന​ഷ്ട​പ്പെ​ട്ട പ​ണം തേ​ടി ആ​രും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. സ്കൂ​ളി​ന് മു​ന്പി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ കാ​ർ​ഡ് ഇ​ട്ടു ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​യ ശേ​ഷം പ​ണം വ​രാ​ൻ അ​ല്പ സ​മ​യം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രും. ഇ​തു മ​ന​സി​ലാ​ക്കാ​തെ ഇ​ട​പാ​ടു​കാ​ര​ൻ പ​ണം സ്വീ​ക​രി​ക്കാ​തെ പോ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. ജ​യ​ച​ന്ദ്ര​ൻ കെ​എ​സ്ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്.