ന​വ​കേ​ര​ള​ത്തി​നാ​യി ഒന്നിച്ചു പ്ര​വ​ർ​ത്തി​ക്ക​ണം: തോ​മ​സ് ഐ​സ​ക്

പൊ​ൻ​കു​ന്നം: കേ​ര​ള​ത്തി​ൽ ഒ​രു പു​തി​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക​ണമെന്നും ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​ത് സാ​ധി​ക്കു​മെ​ന്നും ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്. പൊ​ൻ​കു​ന്നം മ​ഹാ​ത്മാ ഗാ​ന്ധി ടൗ​ൺ ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള​ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഫ​ണ്ട് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ര​ണ്ട് കോ​ടി രൂ​പാ സ​മാ​ഹ​രി​ക്കു​വാ​ൻ സാ​ധി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ഴു​പ​തി​നാ​യി​രം രൂ​പാ സം​ഭാ​വ​ന ചെ​യ്ത ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യുന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ചി​റ​ക്ക​ട​വ് വെ​ള്ളാ​ള മ​ഹാ​സ​മാ​ജം യു​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ളി​ൽ നി​ന്നും ആ​ദ്യ ഫ​ണ്ട് സ്വീ​ക​രി​ച്ചു. പൊ​ൻ​കു​ന്നം കോ​യിപ്പു​റ​ത്ത് ന​ന്ദ കൃ​ഷ്ണ മു​ര​ളി എ​ന്ന വി​ദ്യാ​ർ​ഥി സ​മ്പാ​ദ്യ കു​ടു​ക്ക മ​ന്ത്രി​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നം മ​ന്ത്രി കെ. ​രാ​ജു, ജി​ല്ലാ ക​ള​ക്ട​ർ ബി.​എ​സ്. തി​രു​മേ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​വി​ധ സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ​വ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് കൈ​മാ​റി.

നഴ്സ​റി സ്കൂളി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ സ​മ്പാ​ദ്യം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

പൊ​ന്‍​കു​ന്നം: വെ​ള്ളാ​ള​സ​മാ​ജം ന​ഴ്സ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്. മ​ന്ത്രി​മാ​രാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, കെ. ​രാ​ജു എ​ന്നി​വ​രു​ടെ നേ​തൃത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് ചി​റ​ക്ക​ട​വ് വെ​ള്ളാ​ള​സ​മാ​ജം ന​ഴ്സ​റി സ്കൂ​ളി​ലെ കു​ഞ്ഞു​ങ്ങ​ള്‍ അ​വ​രു​ടെ സ​മ്പാ​ദ്യ​വു​മാ​യി എ​ത്തി.
ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി സ്വ​രു​ക്കൂട്ടി​യ തു​ക​ക​ള്‍ ദു​രി​താ​ശ്വാ​സ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​വാ​ന്‍ ടീ​ച്ച​റെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും പി​ന്തു​ണ​യു​മാ​യി എ​ത്തി. നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച 10001 രൂ​പാ കു​ഞ്ഞു​ങ്ങ​ളി​ല്‍ നി​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഏ​റ്റു​വാ​ങ്ങി. ടീ​ച്ച​ര്‍​മാ​രാ​യ സ​ന്ധ്യാ ബൈ​ജു, ഷൈ​മാ ര​തീ​ഷ്, സ്കൂ​ൾ ചെ​യ​ര്‍​മാ​ന്‍ ടി.​പി. ര​വീ​ന്ദ്ര​ന്‍ പി​ള്ള, മാ​നേ​ജ​ര്‍ സു​മേ​ഷ് ശ​ങ്ക​ര്‍ പു​ഴ​യ​നാ​ൽ, എം.​എ​ന്‍. രാ​ജ​ര​ത്നം, വി.​എ​സ്. വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.