പംബ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിറക്കടവ് തെക്കേത്തുകവല സ്വദേശിനിയുടെ ശവസംസ്‌കാരം നടന്നു

ചിറക്കടവ്: റാന്നി പെരുനാട് ചേന്നംപാറ പള്ളിക്കടവില്‍ പമ്പാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടത്തി

ചിറക്കടവ് തെക്കേത്തുകവല മലമ്പുറത്ത് നാരായണപിള്ളയുടെ മകളും റാന്നി പെരുനാട് ചേന്നംപാറ പേഴുംമൂട്ടില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ ആശയുടെ ജഡം ഞായറാഴ്ച രാവിലെയാണ് നദിയില്‍ കണ്ടെത്തിയത്.

മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് മൃതദേഹം ചിറക്കടവ് തെക്കേത്തുകവലയിലെ വീട്ടില്‍ കൊണ്ടു വന്നു . തുടര്‍ന്ന് റാന്നി പെരുനാട്ടിലെ ഭര്‍ത്തൃഗൃഹത്തിലേക്ക് കൊണ്ടു പോയി