പകര്‍ച്ചപ്പനിക്ക് പരിഹാരം കാണാന്‍ ക്യൂബന്‍ ആരോഗ്യവിദഗ്ധന്‍ കേരളത്തില്‍

cuban doctor
തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനിക്ക് പരിഹാരം കാണാന്‍ ക്യൂബയില്‍ നിന്നുള്ള ആരോഗ്യവിദഗ്ധന്‍ ഡോ. അല്‍ഫ്രഡോ വെയറ തലസ്ഥാനത്തെത്തി. ആരോഗ്യവകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയ വെയറ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് അദ്ദേഹം വിലയിരുത്തി.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിദേശത്തുനിന്നുള്ള വിദഗ്ധ സഹായം തേടിയത്. മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഹവാനയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ അല്‍ഫ്രഡോ വെയറയെ തിരുവനന്തപുരത്ത് എത്തിച്ചത്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതില്‍ ഡോക്ടറുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ക്യൂബയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്യൂബയിലുമൊക്കെ ഡങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ഡോക്ടര്‍ വെയറെ. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആരോഗ്യവകുപ്പ് അവലോകനയോഗം ചേര്‍ന്നു.

ജൈവമാര്‍ഗം ഉപയോഗിച്ച് കൊതുകിന്റെ ഉറവിട നശീകരണമാണ് തന്റെ രീതിയെന്ന് ഡോക്ടര്‍ വിശദീകരിച്ചു. അതേസമയം ഈ മാര്‍ഗം കേരളത്തില്‍ പ്രായോഗികമാണോയെന്ന് ആരോഗ്യ വകുപ്പിന് സംശയമുണ്ട്. ജൈവമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാണെന്നതാണ് പ്രധാന കാരണം.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)