പക്ഷിപ്പനിച്ചൂടില്‍ മത്സ്യക്കൊതി

കോഴിയും താറാവും മനുഷ്യരില്‍ പക്ഷിപ്പനിപ്പേടി പിടിപ്പിച്ചതോടെ മല്‍സ്യവിപണിയില്‍ കുതിച്ചു ചാട്ടം. കോഴിക്കു പകരക്കാരനായി തീന്മേശയിലേക്കു ചാടിക്കയറിയിരിക്കുന്നതു മല്‍സ്യമാണ്. ബീഫ്, പോര്‍ക്ക് ഇനങ്ങളെക്കാള്‍ മീനിനോട് ഇഷ്ടം കൂടിയവരാണ് അധികവും. ഹോട്ടലുകളിലും ആഘോഷ ചടങ്ങുകളിലും മുഖ്യവിഭവങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതു കോഴിയിറച്ചിയായിരുന്നു. ഇവിടെയെല്ലാം മല്‍സ്യം പകരക്കാരന്‍ ആവുകയാണ്. ചെറിയ മീനുകളല്ല, വലിയ മീനുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടിയത്. മല്‍സ്യവിപണന കേന്ദ്രങ്ങളില്‍ ഈ മാറ്റം ദൃശ്യമാണ്. മല്‍സ്യവില്‍പന 50 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ഹില്‍ സ്‌റ്റേഷന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മല്‍സ്യ കയറ്റുമതിയും കൂടി.പരീക്ഷണങ്ങള്‍ അണ്‍ലിമിറ്റഡ് താറാവ് പാലുകറിക്കു പകരം ഫിഷ് മോളി, ബിരിയാണിയിലെ ചിക്കനു പകരം നെയ്മീന്‍_ ഹോട്ടലുകാരുടെ പരീക്ഷണം ഹിറ്റായ മട്ടാണ്. ചിക്കനും താറാവും സൃഷ്ടിച്ച മാന്ദ്യം മറി കടക്കാനുള്ള ഹോട്ടലുകാരുടെ ശ്രമമാണു പുതിയ മല്‍സ്യവിഭവങ്ങള്‍. കരിമീന്‍, നെയ്മീന്‍, തിരുത തുടങ്ങിയ മല്‍സ്യങ്ങളാണു ഫിഷ് മോളിക്കു പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും ഇവയ്ക്ക് ഉയര്‍ന്ന വിലയായതിനാല്‍ കേര, പ്രാഞ്ഞില്‍, അയല എന്നീ മല്‍സ്യങ്ങളിലും ഫിഷ് മോളി പരീക്ഷണം നടത്തുന്നുണ്ട്. കരിമീനിന്‍റെയും നെയ്മീനിന്‍റെയും വില ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ഇപ്പോള്‍ 400_500 രൂപയാണു ശരാശരി വില. കരിമീന്‍ വില വലുപ്പത്തിനനുസരിച്ചു മാറും. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കരിമീന്‍ വ്യാപകമായി വിപണിയില്‍ എത്തുന്നുണ്ട്. വില കുറവാണെങ്കിലും രുചി തീരെയിലെ്ലന്നതാണു കുഴപ്പം. നാടന്‍ കരിമീനിനൊപ്പം പുറത്തു നിന്നുള്ളവ കടന്നു കയറുന്നുണ്ടെന്നാണു ഹോട്ടലുകാരുടെ പരാതി. പുറത്തുനിന്നുള്ള കരിമീന്‍ വിളന്പിയാല്‍ ഹോട്ടലിന്‍റെ സല്‍പ്പേരു കളങ്കപ്പെടുമെന്നു ചില ഹോട്ടലുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ നാടനാണെന്ന് ഉറപ്പിച്ചു നേരിട്ടു വാങ്ങിയാണു ഹോട്ടലുകളില്‍ കരിമീന്‍ വിഭവം ഒരുക്കുന്നത്. തിരുതയിലും വ്യാജനുണ്ട്. ഇതര സംസ്ഥാനത്തെ ഡാമുകളില്‍ നിന്നെത്തുന്ന തിരുത ഗുണത്തിലും രുചിയിലും പിന്നിലാണ്. നെയ്മീനാണു വിശ്വസിച്ചു വിളന്പാന്‍ പറ്റുന്ന മികച്ച മല്‍സ്യമെന്നു ഹോട്ടലുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.ഫിഷ് ബിരിയാണി മുന്‍പും ലഭിച്ചിരുന്നെങ്കിലും അടുത്തിടെയാണ് എല്ലാത്തരം ഹോട്ടലുകളുടെയും മെനുവില്‍ ഇടം നേടിയത്. നെയ്മീനിനു പുറമെ കേര, മോത, ആവോലി എന്നിവയും ബിരിയാണിക്കായി ഉപയോഗിക്കുന്നുണ്ട്. ചെറുകിട ഹോട്ടലുകളില്‍ അയലയും ബിരിയാണിയില്‍ കടന്നു കൂടുന്നുണ്ട്. വള്ളക്കാര്‍ കാട്ടയല എന്നു വിളിക്കുന്ന വലിയ അയലയാണിതിന് ഉപയോഗിക്കുന്നത്. ലഭ്യത കുറയാത്തതിനാല്‍ അയല വില നൂറില്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും നില്‍ക്കുന്നത്. പല ഹോട്ടലുകളിലും മീന്‍ ബിരിയാണിക്ക് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ വീണ്ടും ബിരിയാണി ഉണ്ടാക്കേണ്ടിവരുന്നുണ്ടത്രെ.വരവെങ്കിലും ബാസയ്ക്കും ആരാധകര്‍ പുറത്തു നിന്നുള്ള ഇറക്കുമതിയാണെങ്കിലും ബാസ മല്‍സ്യത്തിന് ആവശ്യക്കാര്‍ കൂടുന്നുണ്ട്. മറ്റു മല്‍സ്യങ്ങളെ അപേക്ഷിച്ചു വിലക്കുറവുള്ളതും ബിരിയാണി, റോസ്റ്റ്, ചൈനീസ് വിഭവങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കന്‍ സാധിക്കുമെന്നതും ബാസയ്ക്ക് ഗുണമാകുന്നു. ഹോട്ടലുകളിലേക്കു മൊത്തമായി എടുക്കുന്നതിലും ഈ മല്‍സ്യം മുന്നിട്ടു നില്‍ക്കുന്നു. മല്‍സ്യങ്ങളുടെ ഏകദേശ വില (കിലോഗ്രാമിന്)• കരിമീന്‍ 400 രൂപ• നെയ്മീന്‍ 475 രൂപ• മോദ 400 രൂപ• വറ്റ 300 രൂപ• ഓലപ്പുടവന്‍ 350 രൂപ• ഏരി 300 രൂപ• ആവോലി 500 രൂപ• ബാസ 150 രൂപകയറ്റുമതി കൂടി മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനമായും മല്‍സ്യം എത്തിക്കുന്നതു കൊച്ചിയില്‍ നിന്നാണ്. ഇതില്‍ വര്‍ധന ഉണ്ടായെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മൂന്നാറിലേക്കും തേക്കടിയിലേക്കുമുള്ള മല്‍സ്യക്കയറ്റുമതിയില്‍ ഉണര്‍വുണ്ടായെന്ന് ആബാദ് ഫുഡ് സര്‍വീസ് സീനിയര്‍ സെയില്‍സ് മാനേജര്‍ ടി.പി. മധു പറഞ്ഞു. വലിയ മീനുകളുടെ വിപണിയിലാണ് ആവശ്യക്കാര്‍ ഏറിയത്. ചെറിയ മീനുകള്‍ പഴയ പോലെ തന്നെയാണു വിറ്റു പോകുന്നത്. ആവശ്യക്കാര്‍ കൂടിയെങ്കിലും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.മല്‍സ്യ മാര്‍ക്കറ്റില്‍ തിരക്കോടു തിരക്ക് പള്ളുരുത്തി വെളി മല്‍സ്യ മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെ മീന്‍ വാങ്ങാന്‍ വന്നവര്‍ ഞെട്ടി. വിശാലമായ മാര്‍ക്കറ്റിനുള്ളിലേക്കു പ്രവേശിക്കാന്‍ പോലും കഴിയാത്ത തിരക്ക്. പള്ളുരുത്തിയിലെ മാത്രം കാഴ്ചയല്ലിത്. തോപ്പുംപടി ഫിഷറീസ് ഹാര്‍ബര്‍, അന്തി മാര്‍ക്കറ്റ്, വൈപ്പിന്‍ കാളമുക്ക്, ചന്പക്കര, മുനന്പം, വരാപ്പുഴ, പോളക്കണ്ടം തുടങ്ങി ജില്ലയിലെ പ്രധാന ഫിഷ് ഹ„ുകളിലെല്ലാം മുന്‍പെങ്ങുമില്ലാത്ത തിരക്കായിരുന്നു ഈ ദിവസങ്ങളില്‍. തീരദേശവാസികളുടെ സ്വന്തം മല്‍സ്യ ലേല തട്ടാണു കണ്ണമാലി ചാലിപ്പുറം. കായലില്‍ നിന്നു പിടിച്ച പച്ച മല്‍സ്യവുമായി പുലര്‍ചെ്ച വള്ളം അടുക്കുന്പോള്‍ നാട്ടുകാര്‍ ആരോഗ്യകരമായ ലേലത്തിലൂടെ മല്‍സ്യം സ്വന്തമാക്കുന്ന ഇവിടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ആവശ്യക്കാര്‍ കൂടിയിട്ടും വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടിലെ്ലന്നതാണ് ആശ്വാസകരം. കോഴിയെയും താറാവിനെയുംഇങ്ങനെ പേടിക്കണോ? ഇറച്ചിയിലൂടെയും അനുബന്ധ ഉല്‍പന്നങ്ങളിലൂടെയും പക്ഷിപ്പനിക്കു കാരണക്കാരായ വൈറസ് പകരുമെങ്കിലും ഇവയുടെ ശരിയായ ഉപയോഗം അപകടമുണ്ടാക്കിലെ്ലന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഉയര്‍ന്ന താപനിലയില്‍ പാകപ്പെടുത്തി കഴിച്ചാല്‍ അപകടമിലെ്ലന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നന്നായി തിളയ്ക്കുന്ന വെള്ളത്തില്‍ പുഴുങ്ങി എടുക്കുന്ന മുട്ടയും കഴിക്കുന്നതില്‍ അപകടമില്ല. കോഴി, താറാവ് എന്നിവ കറി വയ്ക്കുന്പോള്‍ 120 ഡിഗ്രിക്കു മുകളില്‍ ചൂടാകുന്നതിനാല്‍ അപകടമില്ല. എന്നാല്‍ പാതിവെന്ത ഓംലെറ്റ്, ബുള്‍സ് ഐ എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിപ്പു നല്‍കിയിട്ടുണ്ട്. കാത്തിരിക്കുന്നത് വില വര്‍ധന മല്‍സ്യ വിപണിയില്‍ ഇപ്പോള്‍ വിലവര്‍ധന അനുഭവപ്പെടുന്നിലെ്ലങ്കിലും ക്രിസ്മസ് കാലം കൈപൊള്ളിക്കും എന്നാണു സൂചന. ഡിസംബര്‍ മാസം പൊതുവേ മല്‍സ്യലഭ്യത കുറഞ്ഞ മാസമാണ്. മല്‍സ്യ ഉപഭോഗത്തില്‍ ഇപ്പോഴത്തെ ശരാശരി തുടര്‍ന്നാല്‍ ലഭ്യത കുറയുകയും വില വര്‍ധിക്കുകയും ചെയ്‌യുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്രിമ വില വര്‍ധനയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Previous Page