പക്ഷിപ്പനി പ്രചാരണം: ഇറച്ചിക്കോഴി വില ഇടിയുന്നു

പക്ഷിപ്പനി പ്രചാരണം ശക്തമായതോടെ ഇറച്ചിക്കോഴി വില കുത്തനെ ഇടിയുന്നു. നാലുദിവസംകൊണ്ട് കിലോയ്ക്ക് 30 രൂപവരെ കുറഞ്ഞ് 54-60 രൂപ നിരക്കിലായിരുന്നു ജില്ലയില്‍ ഇന്നലെ കോഴി വില്‍പന. ഇനിയും വില കുറയുമെന്നാണു സൂചന. വില കുറഞ്ഞതോടൊപ്പം വില്‍പനയും കുറഞ്ഞെന്നു കച്ചവടക്കാര്‍ പറഞ്ഞു.

താറാവിനും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ല.ശബരിമല സീസനില്‍ കോഴിവില്‍പ്പന പൊതുവെകുറയുമെങ്കിലും വില്‍പ്പനയില്‍ ഇപ്പോള്‍ വന്‍ ഇടിവു സംഭവിച്ചത് മറ്റു ജില്ലകളില്‍ പക്ഷിപ്പനിപടരുന്നതിനാലാണെന്നു വ്യാപാരികള്‍ പറഞ്ഞു.

ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളിലേക്കു കൊണ്ടുപോകുന്ന ഇറച്ചിക്കോഴികളുടെ എണ്ണം നേര്‍പകുതി കുറഞ്ഞെന്നു ഹൈറേഞ്ചിലെ കോഴിക്കച്ചവടക്കാര്‍ പറയുന്നു. പക്ഷിപ്പനി ഭീതിമൂലം കോഴിമുട്ട- താറാവ് മുട്ട വില്‍പ്പനയിലും ഇടിവ് വന്നിട്ടുണ്ട്. പക്ഷേ, വില കുറഞ്ഞിട്ടില്ല.കോഴിമുട്ട 4.50-5 രൂപയും താറാവ് മുട്ട ഏഴു രൂപയുമായിരുന്നു കഴിഞ്ഞദിവസം ചില്ലറവില.

പക്ഷിപ്പനി ഭീതി തട്ടുകടകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. വിശദമായ പരിശോധനനടത്തി മാത്രമാണ് ഇറച്ചിക്കോഴികളെ കോഴികള്‍ക്കു രോഗലക്ഷണമൊന്നും ഇല്ലായിരുന്നെന്നും ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടിലെ്ലന്നും അധികൃതര്‍ പറഞ്ഞു.